ഉത്തർപ്രദേശിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം; 17 പേർക്ക് പരിക്ക്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സംഭാൽ-ഹസൻപൂർ റോഡിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്നുപേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ദീപ് പുർ തണ്ടയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഘാസി റാം (60), മഹിപാൽ (55), ഗുമാനി (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ലഖൻപൂർ നിവാസികളാണെന്നും ബുലന്ദ്ഷഹർ ജില്ലയിലെ അനുപ്ഷഹറിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അപകടശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

