ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി; മൂന്നു ഭീകരർ കൊല്ലപ്പെട്ടു
text_fieldsധാക്ക: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം നടക്കാനിരിക്കെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി. ഇതിെൻറ ഭാഗമായി നടന്ന പൊലീസ് നടപടിക്കിടെ ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേർ കൊല്ലപ്പെട്ടു. ഇന്ത്യൻ അതിർത്തിയിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഇവർ പൊലീസിനു നേരെ വെടിയുതിർക്കുകയും ബോംബെറിയുകയുമായിരുന്നു. തുടർന്ന് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നേരത്തേ പിടിയിലായ ഭീകരരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് വീടിന് സമീപം തിരച്ചിലിനെത്തിയത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
