Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവിലെ ഫാക്​ടറിയിൽ...

ഉന്നാവിലെ ഫാക്​ടറിയിൽ വിഷ വാതകം ശ്വസിച്ച്​ മൂന്ന്​ മരണം

text_fields
bookmark_border
ഉന്നാവിലെ ഫാക്​ടറിയിൽ വിഷ വാതകം ശ്വസിച്ച്​ മൂന്ന്​ മരണം
cancel

ഉന്നാവ്​: ഉത്തർപ്രദേശിലെ ഉന്നാവിൽ ഫാക്​ടറിയിൽ വിഷവാതകം ശ്വസിച്ച്​ മൂന്ന്​ പേർ മരിച്ചു. ഉന്നാവിലെ സിൻഗ്രോസിലെ ദുർഗ ഇൻറർനാഷണൽ ഫാക്​ടറിയിലാണ്​ സംഭവം. ആശിഷ്​, ഭജൻലാൽ, ഹാറൂൺ എന്നിവരാണ്​ മരിച്ചത്​. മൂന്ന്​ പേര​ും ഫാക്​ടറി തൊഴിലാളികളാണ്​. 

പെയിൻറിൽ നിറം കലർത്തുന്ന ടാങ്കി​​​െൻറ അറ്റകുറ്റ പണികൾക്കായി ടാങ്കിലിറങ്ങിയതായിരുന്നു മൂവരും​. പെ​െട്ടന്ന്​ ടാങ്കിൽ വിഷവാതകം പരക്കുകയും അപകടത്തിൽ പെടുകയുമായിരുന്നു.

ഇവരെ രക്ഷിക്കാനായി ടാങ്കിലേക്ക്​ ഇറങ്ങിയ ഹരിറാം, അഖിലേഷ്​ എന്നീ തൊഴിലാളികളും വിഷവാതകം ശ്വസിച്ച്​  ഗുരുതരാവസ്​ഥയിലായി. ഇവരെ ആശുപരതിയിലേക്ക്​ മാറ്റി.

മലിന ജലത്തിൽ നിന്ന്​ ഉയർന്ന വിഷ വാതകമാണ്​ മരണത്തിനിടയാക്കിയത്​. അഗ്​നിശമന സേന സ്​ഥലത്തെത്തിയാണ്​ അഞ്ചു പേരെയും പുറത്തെടുത്തത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas leakmalayalam newskillfactoryUnnaoUttar Pradesh
News Summary - Three killed after gas leak at a factory in Unnao-india news
Next Story