യു.പിയിൽ സൈന്യത്തിനെതിരെ പ്രതികരിച്ച മൂന്ന് കശ്മീരി വിദ്യാർഥിനികൾക്കെതിരെ കേസ്
text_fieldsബറേലി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ സൈന്യത്തിനെതിരെ സമൂഹമാധ്യമ ത്തിൽ പ്രതികരിച്ച മൂന്ന് കശ്മീരി വിദ്യാർഥിനികൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്കെതിരെയാണ് വി.എച്ച്.പി മഹാനഗർ യൂനിറ്റ് വൈസ് പ്രസിഡൻറ് അമിത് ശർമയുടെ പരാതിയിൽ കേസെടുത്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മുനിരാജ് അറിയിച്ചു.
െഫബ്രുവരി 14ന് പുൽവാമ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സൈന്യത്തിനെതിരെ മറ്റാരോ പ്രചരിപ്പിച്ച പോസ്റ്റ് വിദ്യാർഥിനികൾ വാട്സ്ആപ് ഗ്രൂപ്പിൽ പ്രതികരണം ചേർത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇൗ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
