ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കശ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്ക്കാത്തതിെൻറ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരില്‍ നിന്നുളള എഞ്ചിനിയറിങ് വിദ്യാർഥികളായ ജമീല്‍, ഒമര്‍ ഫൈസ്, മുദസില്‍ ഷബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തെലങ്കാന ചെവല്ലയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇവർ.
ശനിയാഴ്ചയാണ് സംഭവം. രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിനിമാ തിയേറ്റിൽ ഹിന്ദി സിനിമ കാണാനെത്തിയതായിരുന്നു ഇവർ. ദേശീയഗാനത്തിന് എഴുന്നേൽക്കാത്തത് സിനിമ കാണാന്‍ എത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധിക്കുകയും ഇവര്‍ക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു.
ദേശീയ ഗാനത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. തീയേറ്റര്‍ മാനേജ്മെൻറും ഇവര്‍ക്കെതിരെ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
