Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണരേഖയിൽ പാക് വെടിവെപ്പ്, മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് സുരക്ഷാസേന

text_fields
bookmark_border
ഇന്ത്യൻ തിരിച്ചടിയിൽ പാക് സൈന്യത്തിന് ആൾനാശം
Pak LOC Firing
cancel

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം വെടിവെപ്പ് നടത്തിയതായി ഇന്ത്യൻ സുരക്ഷാസേന. പാക് വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടതായും സേന വാർത്താകുറിപ്പിൽ അറിയിച്ചു.

നിയന്ത്രണരേഖയിലെ ഇന്ത്യൻ ഗ്രാമങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. കനത്ത ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്നിട്ടുണ്ട്. പാക് വെടിവെപ്പിന് പിന്നാലെ സുരക്ഷാസേന അതിശക്തമായി തിരിച്ചടിച്ചു. തിരിച്ചടിയിൽ പാകിസ്താൻ സൈന്യത്തിന് ആൾനാശം സംഭവിച്ചതായും കരസേന വ്യക്തമാക്കി.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാ​ക്രമണത്തിനുള്ള തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്.

'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടിയിൽ നാല് ജെയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ്, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് തകർത്തത്. കോട്ട്ലി, മുരിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.

ഇന്ത്യയുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Indians killed as Pakistan opens indiscriminate firing from across LoC
Next Story