Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 3:23 PM GMT Updated On
date_range 13 April 2022 1:57 AM GMTമൂന്ന് 'ഹൈബ്രിഡ് ഭീകരർ' പിടിയിൽ
text_fieldsListen to this Article
ശ്രീനഗർ: മൂന്ന് 'ഹൈബ്രിഡ് ഭീകരർ' ജമ്മു-കശ്മീരിൽ പിടിയിൽ. ലശ്കറെ ത്വയ്യിബക്കാരായ ഇവരെ ബാരാമുല്ലയിൽനിന്നാണ് പിടികൂടിയത്. തങ്ങളുടെ യജമാനന്മാരുടെ ഉത്തരവിന് അനുസരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി അടുത്ത ദൗത്യത്തിനായി കാത്തിരിക്കുകയും ചെയ്യുന്നവർക്കായി ജമ്മു-കശ്മീർ പൊലീസ് സൃഷ്ടിച്ച പ്രയോഗമാണ് 'ഹൈബ്രിഡ് ഭീകരർ' എന്നത്.
പിടിയിലായവരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പണവും കണ്ടെടുത്തിട്ടുണ്ട്. തുഫൈൽ മാജിദ് മിർ, ഉവൈസ് അഹ്മദ് മിർ, ശബീർ അഹ്മദ് വഗായ് എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് വക്താവ് അറിയിച്ചു.
Next Story