Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖനി അപകടം:...

ഖനി അപകടം: തൊഴിലാളികളുടെ മൂന്ന്​ ഹെൽമറ്റുകൾ കണ്ടെത്തി

text_fields
bookmark_border
ഖനി അപകടം: തൊഴിലാളികളുടെ മൂന്ന്​ ഹെൽമറ്റുകൾ കണ്ടെത്തി
cancel

ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യ​യി​ലെ ഖ​നി​യി​ൽ നിന്ന്​ മൂന്ന്​ ഹെൽമറ്റുകൾ കണ്ടെടുത്തു. ലൈറ്റെയ്​ൻ നദിക്ക്​ സമീപത്ത ു നിന്നാണ്​ ഹെൽമറ്റുകൾ കശണ്ടത്തിയത്​. അതേസമയം, കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ 18ാം ദിവസം വ്യേ ാ​മ​സേ​ന​യും രം​ഗ​ത്ത്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ൾ(​എ​ൻ.​ഡി.​ആ​ർ.​എ​ഫ്), അ​ഗ്​​നി​ശ​മ​ന സേ​ ന എ​ന്നി​വ​ർ​ക്കൊ​പ്പം അ​തി​ശ​ക്​​ത​മാ​യ മോ​േ​ട്ടാ​ർ പ​മ്പു​ക​ളും ക​യ​റ്റി ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ പു​റ​പ ്പെ​ട്ട വ്യോ​മ​സേ​ന വി​മാ​നം ഗു​വാ​ഹ​തി​യി​ലി​റ​ങ്ങി. അ​വി​ടെ നി​ന്ന്​ പ​മ്പു​ക​ളും മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ളും മേ​ഘാ​ല​യ​യി​ലെ കി​ഴ​ക്ക​ൻ ജ​യ​ന്തി​യ​യി​ലു​ള്ള ഖ​നി​ക്ക്​ സ​മീ​പ​ത്ത്​ എ​ത്തി​ക്കും. അ​മേ​രി​ക്ക​യി​ലെ ലോ​ക്ക്​​ഹീ​ദ്​ മാ​ർ​ട്ടി​ൻ ക​മ്പ​നി നി​ർ​മി​ച്ച സി-130 ​ജെ ഹെ​ർ​ക്കു​ലി​സ് ​വി​മാ​ന​മാ​ണ്​ ര​ക്ഷാ​ദൗ​ത്യ​വു​മാ​യി പു​റ​പ്പെ​ട്ട​ത്. വിമാനത്താവളത്തിൽ നിന്ന്​ 220 കിലോ മീറ്റർ അകലെയാണ്​ ഖനി സ്​ഥിതി ചെയ്യുന്നത്​. അതിനാ്ൽ തന്നെ രക്ഷാപ്രവർത്തകർക്കും ഉപകരണങ്ങൾക്കും സംഭവസ്​ഥലത്തെത്താൻ സമയം വേണ്ടി വരും.

ഇൗ ​മാ​സം 13നാ​ണ്​ 15 ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ ‘എ​ലി​മ​ട’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ടു​ങ്ങി​യ ഖ​നി​യി​ൽ കു​ടു​ങ്ങി​യ​ത്. ലൈ​ത്തീ​ൻ ന​ദി​യി​ലെ വെ​ള്ളം ഖ​നി​യി​ൽ ക​യ​റി​യ​താ​ണ്​ അ​വ​ർ കു​ടു​ങ്ങാ​ൻ കാ​ര​ണം. ആ​ദ്യ ദി​നം മു​ത​ൽ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന വെ​ള്ളം പ​മ്പ്​ ചെ​യ്​​ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൂ​ന്ന്​ ഹെ​ൽ​മെ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ ക​ണ്ടു​ കി​ട്ടി​യ​ത്. 25 എ​ച്ച്.​പി​യു​ടെ ര​ണ്ടു മോ​േ​ട്ടാ​ർ ഉ​പ​യോ​ഗി​ച്ച്​ വെ​ള്ളം പ​മ്പ്​ ചെ​യ്​​തി​ട്ടും ജ​ല​നി​ര​പ്പ്​ താ​ഴാ​ത്ത​താ​ണ്​ ര​ക്ഷാ​ദൗ​ത്യം ദു​ഷ്​​ക​ര​മാ​ക്കു​ന്ന​ത്.

ഖ​നി​ക്ക്​ സ​മീ​പ​ത്തു​നി​ന്ന്​ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ത്​ ന​ല്ല സൂ​ച​ന​യ​ല്ലെ​ന്നും എ​ൻ.​ഡി.​ആ​ർ.​എ​ഫ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ൻ​റ്​ സ​ന്തോ​ഷ്​ സി​ങ്​ പ​റ​ഞ്ഞു. വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ അ​തി​ശ​ക്​​ത​മാ​യ 20 പ​മ്പു​ക​ളാ​ണ്​ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ക്ക്​ മി​നി​റ്റി​ൽ 1600ലി​റ്റ​ർ വെ​ള്ളം പു​റ​ന്ത​ള്ളാ​ൻ ക​ഴി​യും. കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡും ശ​ക്​​ത​മാ​യ മോ​േ​ട്ടാ​റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

കി​ർ​ലോ​സ്​​ക​ർ ക​മ്പ​നി​യു​ടെ ര​ണ്ടു സം​ഘ​ങ്ങ​ൾ ഖ​നി​യി​ൽ തു​ട​ക്കം മു​ത​ൽ വെ​ള്ളം പ​മ്പ്​ ചെ​യ്യു​ന്ന ജോ​ലി​യി​ൽ വ്യാ​പൃ​ത​രാ​ണ്. 300 അ​ടി താ​ഴ്​​ച​യു​ള്ള ഖ​നി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ എ​വി​ടെ​യാ​ണ്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ്ര​യാ​സ​ക​ര​മാ​ക്കി​യി​ട്ടു​ണ്ട്. 70 അ​ടി​യാ​ണ്​ ഇ​പ്പോ​ൾ ഖ​നി​യി​ലെ ജ​ല​നി​ര​പ്പ്. എ​ന്നാ​ൽ, ജ​ല​നി​ര​പ്പ്​ 40 അ​ടി​യി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ എ​ൻ.​ഡി.​ആ​ർ.​എ​ഫ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​റ​ങ്ങൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helmetmalayalam newsrescue operationMeghalaya Mine
News Summary - The three helmets were recovered from mine - India News
Next Story