Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോളി ആഘോഷത്തിനിടെ...

ഹോളി ആഘോഷത്തിനിടെ ജപ്പാൻ സ്വദേശിനി​യോട്​ അപമര്യാദയായി പെരുമാറിയ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ഹോളി ആഘോഷത്തിനിടെ ജപ്പാൻ സ്വദേശിനി​യോട്​ അപമര്യാദയായി പെരുമാറിയ മൂന്നുപേർ പിടിയിൽ
cancel

ഹോളി ദിനത്തിൽ ആഘോഷങ്ങൾക്കി​ടെ ജപ്പാൻ സ്വദേശിയായ യുവതിയോട്​ അപമര്യാദയായി പെരുമാറിയ മൂന്നുപേർ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്​. ജാപ്പനീസ് യുവതിയെ ഒരു കൂട്ടം പുരുഷന്മാർ ശല്യപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ്​ ഡൽഹി പൊലീസ്​ പ്രതികളെ പിടികൂടിയത്​. പഹർഗഞ്ചിലെ ഒരു ഉൾപ്രദേശത്തുവെച്ചാണ്​ സംഭവം. പഹർഗഞ്ചിൽ ടൂറിസ്റ്റ്​ ആയി എത്തിയ ജാപ്പനീസ്​ യുവതി വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക്​ പോയി.

യുവതി പൊലീസിലോ എംബസിയിലോ പരാതിപ്പെട്ടിട്ടില്ല. അതേസമയം, വീഡിയോയിൽ കണ്ടതനുസരിച്ച്​ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്​ ചോദ്യം ചെയ്തു. സംഭവത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഇവരെല്ലാം പഹർഗഞ്ചിന്റെ സമീപ പ്രദേശത്തെ താമസക്കാരാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു.

താൻ ബംഗ്ലാദേശിലെത്തിയെന്നും മാനസികമായും ശാരീരികമായും ആരോഗ്യവതിയാണെന്നും പെൺകുട്ടി ട്വീറ്റ് ചെയ്തു. പ്രതികൾക്കെതിരെ നടപടി ആരംഭിച്ചതായി ഡൽഹി പൊലീസും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policemen arrestedharassing Japanese woman
News Summary - Three held by Delhi Police for harassing, groping Japanese woman on Holi
Next Story