Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ മൂന്ന് ഗ്രനേഡുകൾ; നിർവീര്യമാക്കി സുരക്ഷാസേന

text_fields
bookmark_border
കശ്മീരിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ മൂന്ന് ഗ്രനേഡുകൾ; നിർവീര്യമാക്കി സുരക്ഷാസേന
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കണ്ടെത്തിയ മൂന്ന് ഗ്രനേഡുകൾ സുരക്ഷാസേന നിർവീര്യമാക്കി. ദുർഹാമ മേഖലയിലാണ് ഗ്രനേഡുകൾ കണ്ടെത്തിയത്. പോളിത്തീൻ ബാഗിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്ന് ഗ്രനേഡുകളാണ് സുരക്ഷാ സേന നിർവീര്യമാക്കിയത്. കൃത്യസമയത്ത് ഗ്രനേഡുകൾ കണ്ടെത്താനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിലെ തൻമാർഗിലുള്ള ബദർകൂട്ട് വനമേഖലയിൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകളുമായി ഒരാളെ ബാരാമുള്ള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്.

ബദർകൂട്ട് സ്വദേശിയായ ഗുലാം ജീലാനി റെഷിയെയാണ് അന്ന് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ബാരാമുള്ള പൊലീസും ബി.എസ്.എഫിന്റെ സി.ഐ.സി.ടി വിഭാഗവും, 2 ആർ.ആർ, സി.ആർ.പി.എഫ് എന്നിവരും സംയുക്തമായി വനമേഖലയിൽ നടത്തിയ ഏരിയ ഡോമിനേഷൻ പട്രോളിങ്ങിനിടെയായിരുന്നു നടപടി. പരിശോധനക്കിടെ റേഷിയുടെ പക്കൽ നിന്ന് ഒരു ഹാൻഡ് ഗ്രനേഡ് കണ്ടെടുത്തിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മറ്റൊരു ഗ്രനേഡ് കൂടി സുരക്ഷാ സേന കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ തൻമാർഗ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സ്ഫോടകവസ്തുക്കളുടെ ഉറവിടം എവിടെയാണെന്നും, എന്തിനുവേണ്ടിയാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും, ഇയാൾക്ക് ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ബാരാമുള്ള പൊലീസ് അറിയിച്ചു. ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാസേനകളുടെ ഏകോപിതമായ പ്രവർത്തനത്തെ പൊലീസ് അഭിനന്ദിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Grenades Found in Plastic Cover in Kashmir, Defused by Security Forces
Next Story