Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ത്രീ​ക​ൾ​ക്ക്...

സ്ത്രീ​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തു​ട​നീ​ളം സൗ​ജ​ന്യ ബ​സ് യാ​ത്ര, പ്രതിവർഷം മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ: പ്രഖ്യാപനവുമായി വിജയ്

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: സ്ത്രീ​ക​ൾ​ക്ക് ര​ണ്ട് സു​പ്ര​ധാ​ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്. ‘അ​ന്ന​പൂ​ർ​ണി സൂ​പ്പ​ർ സി​ക്സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​വ​ർ​ഷം മൂ​ന്ന് സൗ​ജ​ന്യ എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ളും സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും അ​നു​വ​ദി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചു. ച​ട്ടം 110 പ്ര​കാ​ര​മാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം പൊ​ങ്ക​ൽ മു​ത​ൽ അ​നു​വ​ദി​ക്കും.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ‘വെ​ട്രി പ​യ​നം’ എ​ന്ന പേ​രി​ലു​ള്ള വി​പു​ലീ​ക​രി​ച്ച സൗ​ജ​ന്യ ബ​സ് യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ​ദ്ധ​തി​ക്ക് വ​രു​മാ​ന​പ​രി​ധി​യു​ണ്ടാ​കി​ല്ല. യാ​ത്ര​ക​ളു​ടെ എ​ണ്ണ​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ടാ​കി​ല്ല. സി​റ്റി-​ടൗ​ൺ സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മെ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഡീ​ല​ക്സ് ബ​സു​ക​ളി​ലും സൗ​ജ​ന്യ യാ​ത്ര സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രി​ക്കും. പ​ദ്ധ​തി​ക്കാ​യി പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​ന്ന​പൂ​ർ​ണി സൂ​പ്പ​ർ സി​ക്സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ർ​ഷ​ത്തി​ൽ മൂ​ന്ന് സൗ​ജ​ന്യ എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ളു​ടെ തു​ക ല​ഭ്യ​മാ​ക്കും. സി​ലി​ണ്ട​റു​ക​ൾ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​പ​ക​രം തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ക്രെ​ഡി​റ്റ് ചെ​യ്യും. പ​ദ്ധ​തി​ക്കാ​യി പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 4,000 കോ​ടി രൂ​പ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerWomen EmpowermentTamil Nadu governmentJoseph Vijay
News Summary - Three free LPG cylinders per year for women in Tamil Nadu
Next Story