ബി.ജെ.പി പുനഃസംഘടനയിൽ മൂന്ന് മുൻ കോൺഗ്രസ് നേതാക്കൾക്ക് നിർണായക സ്ഥാനം
text_fieldsന്യൂഡൽഹി: പുനഃസംഘടനയിൽ മൂന്ന് മുൻ കോൺഗ്രസ് നേതാക്കൾക്ക് നിർണായക സ്ഥാനം നൽകി ബി.ജെ.പി. കോൺഗ്രസിന്റെ മുൻ വക്താവായ ജയ്‍വീർ ഷെർഗില്ലിനെ ബി.ജെ.പിയും ദേശീയ വക്താവാക്കി. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, സുനിൽ ജാകർ, മുൻ ഉത്തർപ്രദേശ് പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവരെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായും നിയമിച്ചു.
ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് അധ്യക്ഷൻമാരായിരുന്ന മദൻ കൗശിക്, വിഷ്ണു ദേവ് സായി, റാണ ഗുർമത് സിങ് സോധി, മനോരഞ്ജൻ കാലിയ, അമൻജോത് കൗർ റാമുവാലിയ എന്നിവരെ ദേശീയ എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാക്കളാക്കി.
അഭിഭാഷകനായ ഷേർഗിൽ കഴിഞ്ഞ ആഗസ്റ്റ് 24നാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. യുവാക്കളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ച് പാർട്ടി തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് അമരീന്ദർ സിങ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. പിന്നീട് അമരീന്ദർ സ്വന്തം പാർട്ടിയുണ്ടാക്കുകയും അതിനെ ബി.ജെ.പിയിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
