Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാട്ടർടാങ്കി​െൻറ...

വാട്ടർടാങ്കി​െൻറ നിർമാണശാല തകർന്ന്​​ മൂന്ന്​ തൊഴിലാളികൾ മരിച്ചു11 പേർക്ക്​ പരിക്ക്​; ആറുപേരുടെ നില ഗുരുതരം

text_fields
bookmark_border
വാട്ടർടാങ്കി​െൻറ നിർമാണശാല തകർന്ന്​​ മൂന്ന്​ തൊഴിലാളികൾ മരിച്ചു11 പേർക്ക്​ പരിക്ക്​; ആറുപേരുടെ നില ഗുരുതരം
cancel

ബംഗളൂരു: ബംഗളൂരു വാട്ടർ സ​പ്ലൈ ആൻഡ്​​ സ്വീവേജ്​ ബോർഡിന്​ (ബി.ഡബ്ല്യു.എസ്​.എസ്​.ബി) കീഴിൽ നിർമാണത്തിലിരുന്ന വാ ട്ടർ ടാങ്കി​​െൻറ ഇരുമ്പ്​പന്തൽ​ തകർന്നുവീണ്​ മൂന്ന്​ ​െതാഴിലാളികൾ മരിച്ചു. മൂവരും ബംഗാൾ സ്വദേശികളാണ്​. ബംഗളൂ രു ജൊഗ്ഗപ്പ ലേഒൗട്ടിൽ തിങ്കളാഴ്​ച ഉച്ചയോടെയാണ്​ സംഭവം. പരിക്കേറ്റ 11 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച ു.

ഇവരിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. അപകടം നടക്കു​േമ്പാൾ 20ഒാളം തൊഴിലാളികൾ സംഭവസ്​ഥലത്തുണ്ടായിരുന്നതായാണ്​ വിവരം.

ഇരുമ്പ്​പൈപ്പും ഷീറ്റും ഉപയോഗിച്ച്​ നർമിച്ച പന്തലി​​െൻറ അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയെന്ന്​ സംശയിക്കുന്ന തൊഴിലാളികൾക്കായി അഗ്​നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ഉൗർജിതമാക്കി​. എട്ട്​ ഫയർ എൻജിനുകൾ സംഭവസ്​ഥലത്തെത്തി. അവശിഷ്​ടങ്ങൾക്കടിയിൽ കുടങ്ങിയവരെ കണ്ടെത്താൻ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച്​ ​ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്​​.

മന്ത്രി കൃഷ്​ണബൈര ഗൗഡ അപകടസ്​ഥലത്തെത്തി സ്​ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ അഞ്ചുലക്ഷം രൂപ വീതം നഷ്​ടപരിഹാരം പ്രഖ്യാപിച്ച മന്ത്രി, പരിക്കേറ്റവരുടെ ചികിത്സ ചെലവ്​ സർക്കാർ വഹിക്കുമെന്നറിയിച്ചു. ബംഗാൾ, ഒഡിഷ സ്വദേശികളാണ്​ തൊഴിലാളികൾ. ജല ശുചീകരണ പ്ലാൻറിലെ 1000 ദശലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കി​​െൻറ നിർമാണം 2017ലാണ്​ ആരംഭിച്ചത്​.

2020ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിട്ട്​ നിർമാണപ്രവൃത്തികൾ പുരോഗമിക്കവെയാണ്​ അപകടം. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ ബി.ഡബ്ല്യു.എസ്​.എസ്​.ബി ചെയർമാൻ തുഷാർ ഗിരിനാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsmalayalam newsindia newsCollapseThree DeadWater Tank
News Summary - Three dead after under-construction water tank collapses in Bengaluru
Next Story