Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Three Dalit men forced to fall at feet of village panchayat
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാനദണ്ഡം...

കോവിഡ്​ മാനദണ്ഡം ലംഘിച്ചതിന്​ ദലിത്​ വയോധികരെക്കൊണ്ട്​ കാലുപിടിച്ച്​​ മാപ്പ്​ ചോദിപ്പിച്ചു; പ്രതിഷേധം

text_fields
bookmark_border

വില്ലുപുരം: തമിഴ്​നാട്ടിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ ദലിത്​ വയോധികർക്ക്​ വിചിത്ര ശിക്ഷ നൽകി പഞ്ചായത്ത്​. തമിഴ്​നാട്ടിലെ വില്ലുപുരത്താണ്​ സംഭവം. തിരുമൽ, സന്താനം, അറുമുഖം എന്നിവരാണ്​ വിചിത്ര ശിക്ഷക്ക്​ വിധേയരായത്​.

ഇവരെ നാട്ടുകൂട്ടത്തിൽ വിളിച്ചുവരുത്തിയ ശേഷം കാലിൽ വീണ്​ മാപ്പ്​ ചോദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്തിലെ ചില അംഗങ്ങളുടെ കാലിൽ വീണ്​ മാപ്പ്​ ചോദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഇതോടെ ജാതി വിവേചനത്തെക്കുറിച്ച്​ നിരവധി ചോദ്യങ്ങൾ ഉയർന്നുവരികയായിരുന്നു.

തിരുവെണ്ണയ്​നല്ലൂരിലെ ഒറ്റനദാൽ പഞ്ചായത്തിൽ ദലിത്​ കുടുംബങ്ങൾ ചേർന്ന്​ മേയ്​ 12ന്​ ഒരു പരിപാടി സംഘടിപ്പിക്കാൻ അനുമതി വാങ്ങിയിരുന്നു. വളരെ കുറച്ച്​ പേർക്ക്​ പ​െങ്കടുക്കാൻ മാത്രമായിരുന്നു അനുവാദം. എന്നാൽ പരിപാടി തുടങ്ങി​യതോടെ നിരവധി പേർ സ്​ഥലത്തേക്കെത്തി. കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതു മറികടന്ന്​ ആളുകൾ കൂടിയതോടെ പൊലീസ്​ സ്​ഥലത്തെത്തി കൂട്ടം കൂടിയവരെ പിരിച്ചുവിട്ടു. പരിപാടിയുടെ സംഘാടകരെ സ്​റ്റേഷിനിലെത്തിക്കുകയും ചെയ്​തു.

സംഭവത്തിൽ മാപ്പ്​ എഴുതിനൽകി വയോധികരായ സംഘാടകർ ഗ്രാമത്തിൽ തിരിച്ചെത്തുകയും ചെയ്​തു. എന്നാൽ മേയ്​ 14ന്​ പഞ്ചായത്തിൽ ഹാജരാകാൻ കാണിച്ച്​ ഇവർക്ക്​ നോട്ടീസ്​ നൽകുകയായിരുന്നു. പഞ്ചായത്തിൽ ഹാജരായതോടെ പഞ്ചായത്ത്​ അംഗങ്ങളുടെ കാലിൽ വീഴണമെന്ന നിർദേശം നൽകുകയായിരുന്നു. പഞ്ചായത്തിന്‍റെ സമ്മതമില്ലാതെ ഗ്രാമത്തിൽ പരിപാടി സംഘടിപ്പിച്ചതിനായിരുന്നു ശിക്ഷ. കാലിൽ വീണതേ​ാടെ മാപ്പ്​ നൽകി മൂവരെയും പറഞ്ഞയച്ചു. സംഭവത്തി​ൽ എട്ടുപേർക്കെതിരെ കേസെടുത്തതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit atrocitiesDalit​Covid 19
News Summary - Three Dalit men forced to fall at feet of village panchayat
Next Story