Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി ആക്രമണം;...

മാവോവാദി ആക്രമണം; ഒഡിഷയിൽ മൂന്ന് സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
maoists
cancel
camera_alt

representational image

ന്യൂഡൽഹി/ഭുവനേശ്വർ: ഒഡിഷയി​ലെ നുവപാഡ ജില്ലയിൽ മാവോവാദി ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പട്ടാദര റിസർവ് വനത്തിലൂടെ മറ്റൊരു ക്യാമ്പിലേക്ക് പോവുകയായിരുന്ന ജവാന്മാർക്കുനേരെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നു.

വാഹനത്തിൽ ഏഴു സി.ആർ.പി.എഫുകാരാണ് ഉണ്ടായിരുന്നത്. ഒരു കോൺസ്റ്റബ്ളും രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ റാങ്കിലുള്ളവരുമാണ് കൊല്ലപ്പെട്ടത്. ജവാന്മാർ സഞ്ചരിക്കുന്നത് നേരത്തേ അറിഞ്ഞ മാവോവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് പൊലീസ് പരിശോധന ഊർജിതമാക്കിയതായി ഒഡിഷ ഡി.ജി.പി എസ്.കെ. ബൻസൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist attack
News Summary - Three CRPF Personnel Killed In Maoist Attack In Odisha
Next Story