Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ മൂന്നുകോടി കുടുംബങ്ങളെ ലക്ഷപ്രഭുക്കളാക്കി -നരേന്ദ്ര മോദി

text_fields
bookmark_border
കേന്ദ്ര സർക്കാർ മൂന്നുകോടി കുടുംബങ്ങളെ ലക്ഷപ്രഭുക്കളാക്കി -നരേന്ദ്ര മോദി
cancel

ലഖ്​നൗ: ആറു വർഷം കൊണ്ട്​ കേന്ദ്രസർക്കാർ മൂന്നുകോടി കുടുംബങ്ങളെ ലക്ഷ​പ്രഭുക്കൾ ആക്കിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ലഖ്​നൗവിൽ ഒരുക്കിയ ആസാദി 75 കാമ്പയിനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

''2014ന്​ ശേഷം കേന്ദ്രസർക്കാർ പ്രധാനമന്ത്രി ആവാസ്​ യോജനക്ക്​ കീഴിൽ ഒരുകോടി 13 ലക്ഷം വീടുകൾ നിർമിച്ചുനൽകി. 50 ലക്ഷത്തിലേറെ വീടുകൾ പാവങ്ങൾക്ക്​ നൽകി.

ഈ കാലയളവിൽ മൂന്നുകോടി ജനങ്ങൾ പ്രധാനമന്ത്രി ആവാസ യോജനയിലൂ​െട ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന്​ ആലോചിച്ച്​ നോക്കിയാൽ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്​. യോജന പ്രകാരം നൽകിയ വീടുകളിൽ 80 ശതമാനത്തിന്‍റെയും ഉടമകളോ സഹഉടമകളോ സ്​ത്രീകൾ ആണ്​'' -മോദി പറഞ്ഞു.

പ്രസംഗത്തിനിടെ സമാജ്​വാദി പാർട്ടിയെ പേരു പറയാതെ മോദി ആക്രമിച്ചു. 2017ന്​ മുമ്പ്​ സംസ്ഥാനത്തിന്​ 18,000 വീടുകൾ അനുവദിച്ചെങ്കിലും അന്നത്തെ സർക്കാർ 18 വീടുകൾ പോലും നിർമിച്ചില്ലെന്ന്​ മോദി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi
News Summary - Three crore families became 'Lakhpatis' with just one scheme 'PM Awas Yojana': Narendra Modi
Next Story