Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Whales Ambergris
cancel
Homechevron_rightNewschevron_rightIndiachevron_right2.7കോടിയുടെ തിമിംഗല...

2.7കോടിയുടെ തിമിംഗല ഛർദി വിൽക്കാൻ ശ്രമിച്ച മൂന്ന​ുപേർ അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപയൂടെ തിമിംഗല ഛർദി അഥവാ ആംബർഗ്രിസ്​ വിൽക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മുലുന്ദിൽ ബുധനാഴ്ചയാണ്​ സംഭവം.

രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ ​ക്രൈംബ്രാഞ്ചും വനം വകുപ്പ്​ ഉദ്യോഗസ്​ഥരും നടത്തിയ റെയ്​ഡിലാണ്​ 2.7 കിലോ വരുന്ന തിമിംഗല ഛർദി പിടികൂടിയത്​. പ്രദേശത്തുനിന്ന്​ ​മൂന്നു​േപരെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

കൂടുതൽ പരിശോധനക്കായി തിമിംഗല ഛർദിയു​െട സാമ്പിളുകൾ മറൈൻ ബയോളജിസ്റ്റിലേക്ക്​ അയച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ്​ ആംബർഗ്രിസ്​. പെർഫ്യൂം നിർമിക്കുന്നതിന്​ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട്​ ഇവയുടെ ഉപയോഗം നിരോധിക്കുകയായിരുന്നു.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ്​ സ്​പേം തിമിഗംലങ്ങളുടെ ഛർദി അറിയപ്പെടുന്നത്​. തിമിംഗലത്തിന്‍റെ സ്രവമാണിത്​. തിമിംഗലം ഛർദിക്കു​േമ്പാൾ ആദ്യം ദ്രവമായിട്ടാണ്​ ഇവ കാണുക. പിന്നീട്​ ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhalesAmbergris
News Summary - Three Arrested With Whales' Ambergris Worth ₹ 2.7 Crore In Mumbai
Next Story