Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ സന്ദർശനത്തിനിടെ ഡ്രോൺ പറത്തിയ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
മോദിയുടെ സന്ദർശനത്തിനിടെ ഡ്രോൺ പറത്തിയ മൂന്നുപേർ അറസ്റ്റിൽ
cancel

അഹ്മദാബാദ്: ഗുജറാത്തിലെ ബാവ്‍ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിന് മൂന്നുപേർ അറസ്റ്റിൽ. മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തതായി അഹ്മദാബാദ് പൊലീസ് അറിയിച്ചു.

ഡ്രോൺ ഉപയോഗിച്ച് വിഡിയോ റെക്കോഡ് ചെയ്യുകയും നിരോധിത മേഖല ലംഘിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. നികുൽ രമേഷ്ഭായ് പാർമർ, രാകേഷ് കലുഭായ് ഭർവാദ്, രാജേഷ് കുമാർ മംഗിലാൽ പ്രജാപതി എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, ഡ്രോണിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു മോദി. വ്യാഴാഴ്ച ഗുജറാത്തിൽ നാലു റാലികളിലാണ് മോദി പങ്കെടുത്തത്.

Show Full Article
TAGS:arrest drone PM modi 
News Summary - Three arrested for flying drone during PM Modi's visit
Next Story