Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു വയൽ റെംഡിസിവിറിന്​...

ഒരു വയൽ റെംഡിസിവിറിന്​ വില 70,000, കരിഞ്ചന്ത വ്യാപകം; മൂന്ന്​ പേർ അറസ്റ്റിൽ

text_fields
bookmark_border
ഒരു വയൽ റെംഡിസിവിറിന്​ വില 70,000, കരിഞ്ചന്ത വ്യാപകം; മൂന്ന്​ പേർ അറസ്റ്റിൽ
cancel

ന്യൂഡൽഹി: രാജ്യം കോവിഡ്​ വ്യാപനത്തിൽ വിറങ്ങലിച്ച്​ നിൽക്കു​േമ്പാൾ കൊള്ളലാഭത്തിന്​​ മരുന്ന്​ വിൽക്കാൻ ശ്രമിച്ച മൂന്ന്​ പേർ അറസ്റ്റിൽ. കോവിഡ്​ ചികിത്സക്ക്​ ഉ​പയോഗിക്കുന്ന റെംഡിസിവിർ പൂഴ്​ത്തിവെച്ച്​ അമിത വിലക്ക്​ വിറ്റ മൂന്ന്​ പേരാണ്​ പിടിയിലായത്​. ഒരു വയൽ റെംഡിസിവിർ 70000 രൂപക്കാണ്​ ഇവർ വിറ്റിരുന്നത്​.

അറസ്റ്റിലായ ലികിത്​ ഗുപ്​ത, അനുജ്​ ജെയിൻ എന്നിവർ മെഡിക്കൽ സ്​റ്റോർ ഉടമകളാണ്​. അറസ്റ്റിലായ മൂന്നാമൻ ആകാശ്​ വെർമ ആഭരണ കച്ചവടക്കാരനാണ്​.

കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന മരുന്നുകൾക്കും ഒാക്​സിജനും വലിയ ക്ഷാമം അനുഭവിക്കുന്നതിനിടെയിലാണ്​ കരിഞ്ചന്തയും സജീവമാകുന്നത്​. 50000 രൂപ വരെ നൽകിയാണ്​ പലരും ഒരു ഒാക്​സിജൻ സിലിണ്ടർ സ്വന്തമാക്കുന്നത്​. ഉത്തർ പ്രദേശ്​, ഡൽഹി പോലുള്ള സംസ്​ഥാനങ്ങളിൽ കോവിഡ്​ വ്യാപനം ക്രമാതീതമായതോടെ ആരോഗ്യ സംവിധാനവും മരുന്നടക്കമുള്ളവയുടെ വിതരണവും പൂർണമായും തകർന്ന നിലയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black market​Covid 19
News Summary - three arrested for black marketing of Remdesivir
Next Story