Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​ഴു​ത്തു​കാ​ർ​ക്ക്...

എ​ഴു​ത്തു​കാ​ർ​ക്ക് ഭീ​ഷ​ണി​ക്ക​ത്തു​ക​ൾ; ക​ർ​ണാ​ട​ക​യി​ൽ ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ എ​​ഴു​​ത്തു​​കാ​​ർ​​ക്കും ചി​​ന്ത​​ക​​ർ​​ക്കും ര​​ണ്ടു​​വ​​ർ​​ഷ​​മാ​​യി ഭീ​​ഷ​​ണി നി​​റ​​ഞ്ഞ ഊ​​മ​​ക്ക​​ത്തു​​ക​​ൾ അ​​യ​​ച്ച സം​​ഭ​​വ​​ത്തി​​ൽ തീ​​വ്ര ഹി​​ന്ദു​​ത്വ സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​നെ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. ദാ​​വ​​ൻ​​ഗ​​രെ​​യി​​ലെ ശി​​വാ​​ജി റാ​​വു ജാ​​ദ​​വാ​​ണ് (41) പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ൾ ദാ​​വ​​ൻ​​ഗ​​രെ മേ​​ഖ​​ല​​യി​​ലെ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്തി​​ന്റെ യു​​വ​​ജ​​ന വി​​ഭാ​​ഗ​​മാ​​യ ഹി​​ന്ദു ജാ​​ഗ​​ര​​ൺ വേ​​ദി​​കെ​​യു​​ടെ ഭാ​​ര​​വാ​​ഹി​​യാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യും ആ​​ചാ​​ര​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യും വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ച എ​​ഴു​​ത്തു​​കാ​​ർ​​ക്കാ​​ണ് ഇ​​യാ​​ൾ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ വ്യ​​ത്യ​​സ്ത ​പോ​​സ്റ്റ് ഓ​​ഫി​​സു​​ക​​ൾ വ​​ഴി ഭീ​​ഷ​​ണി​​ക്ക​​ത്തു​​ക​​ൾ അ​​യ​​ച്ച​​ത്. നി​​ര​​വ​​ധി പേ​​ർ​​ക്ക് ഇ​​ത്ത​​രം ക​​ത്തു​​ക​​ൾ അ​​യ​​ച്ചി​​ട്ടു​​ണ്ട്.

എ​​ഴു​​ത്തു​​കാ​​ർ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യെ​​ക്ക​​ണ്ട് പ​​രാ​​തി ഉ​​ന്ന​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് പൊ​​ലീ​​സ് മേ​​ധാ​​വി അ​​ലോ​​ക് മോ​​ഹ​​ന്റെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്. ഏ​​ഴു ​പ​​രാ​​തി​​ക​​ൾ പൊ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രു​​ന്നു. പ്ര​​തി 13 ദി​​വ​​സ​​ത്തെ പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലാ​​ണ്. മ​​റ്റാ​​ർ​​ക്കെ​​ങ്കി​​ലും പ​​ങ്കു​​ണ്ടോ എ​​ന്നും ഇ​​യാ​​ൾ​​ക്ക് സം​​ഘ​​ട​​നാ​​പ​​ര​​മാ​​യ സ​​ഹാ​​യം ല​​ഭി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്നും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. ഹി​​ന്ദു​​ജാ​​ഗ​​ര​​ൺ വേ​​ദി​​കെ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളി​​ൽ ഇ​​യാ​​ൾ​​ക്കെ​​തി​​രെ ര​​ണ്ട് ​കേ​​സു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaThreatHindu activist
News Summary - Threats to writers; Hindu activist arrested in Karnataka
Next Story