Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക് ഭീഷണി; സുരക്ഷ ശക്തമാക്കി
text_fieldsbookmark_border
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങൾക്കാണ് സുരക്ഷാഭീഷണിയുണ്ടായത്. വിമാനത്താവളഅധികൃതർക്കാണ് ഭീഷണി കോൾ ലഭിച്ചത്.
ഖാലിസ്താൻ കമാൻഡോ ഫോഴ്സ് എന്ന സംഘടനയിൽ നിന്നാണ് ഭീഷണിയുണ്ടായതെന്നാണ് റിപ്പോർട്ട്. ലണ്ടനിൽ വിമാനം ഇറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണ സന്ദേശം.
തുടർന്ന് വിമാനത്താവളത്തിനുള്ള സുരക്ഷ ശക്തമാക്കിയതായി എയർപോർട്ട് ഡി.സി.പി രാജീവ് രഞ്ജൻ പറഞ്ഞു. 1984ലെ സിഖ് വിരുദ്ധകലാപത്തിൻെറ 36ാം വാർഷികമാണ് നവംബറിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

