Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്ലൂ ഡ്രം രീതിയിൽ...

ബ്ലൂ ഡ്രം രീതിയിൽ കൊല്ലുമെന്ന് ഭീഷണി; ഭാര്യയുടെ വിവാഹേതര ബന്ധം അംഗീകരിച്ച് ഭർത്താവ്

text_fields
bookmark_border
ബ്ലൂ ഡ്രം രീതിയിൽ കൊല്ലുമെന്ന് ഭീഷണി; ഭാര്യയുടെ വിവാഹേതര ബന്ധം അംഗീകരിച്ച് ഭർത്താവ്
cancel

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭാര്യയുടെ വധഭീഷണിക്കു ഭയന്ന് ഭർത്താവ് ബന്ധം വേർപെടുത്തി. ഭാര്യയെ കാമുകനോടൊപ്പം പോകാനും അനുവദിച്ചു. ഭാര്യക്ക് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ഒരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കാണെന്നും രാജ്കുമാർ പറയുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് അവൾ തന്നെ ഉപേക്ഷിച്ചുപോയതായി അയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അവൾ കാമുകനൊപ്പമാണ് താമസിക്കുന്നതെന്ന് രാജ്കുമാർ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, രാജ്കുമാറിന്‍റെ ഭാര്യ എതിർത്തു എന്നു മാത്രമല്ല, 'ബ്ലൂ ഡ്രം' രീതി ഉപയോഗിച്ച് അദ്ദേഹത്തെയും സഹോദരന്മാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം വന്ന ഭീഷണിയും അയാളെ ഭയപ്പെടുത്തി.തുടർന്ന് രാജ്കുമാർ പോലീസിനെ സമീപിക്കുകയായിരുന്നു. 2025ൽ മീററ്റിൽ നടന്ന കുപ്രസിദ്ധമായ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭീഷണി. മുസ്‌കാൻ എന്ന യുവതി കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി 15 കഷണങ്ങളാക്കി മുറിച്ച ശേഷം, സിമന്റ് നിറച്ച നീല ഡ്രമ്മിനുള്ളിലാക്കി സീൽ ചെയ്തിരുന്നു.

തർക്കങ്ങൾക്കിടയിൽ ഭാര്യ തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നാണ് രാജ്കുമാർ പറഞ്ഞത്. ഭാര്യ തന്‍റെ കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉറച്ചു പറഞ്ഞതിനാൽ രാജ്കുമാറും കുടുംബവും അവളെ കാമുകനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. തന്‍റെ ജീവൻ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് രാജ്കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsutherpradeshIndia Newskilling threat
News Summary - Threatening to kill in blue drum style; Husband accepts wife's extramarital affair
Next Story