Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമത ബാനർജിയെ...

മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക്​ ഒരു കോടി വാഗ്​ദാനം ചെയ്​ത്​ കത്ത്​

text_fields
bookmark_border
Mamata
cancel

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക്​ ഒരു കോടി രൂപ വാഗ്​ദാനം ചെയ്​ത ്​ കത്ത്​. അരാംബാഗിലെ തൃണമൂൽ കോൺഗ്രസ്​ എം.പി അപരുപ പോഡറിനാണ്​ ഭീഷണി കത്ത്​ ലഭിച്ചിരിക്കുന്നത്​. തുടർന്ന്​ എ ം.പി ശ്രീരാംപുർ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.

കത്തിൽ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ്​ പരാമർശിച്ചിരിക്കുന്നത്​. ഒപ്പം മോർഫ്​ ചെയ്​ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്​. മമത മരിച്ചു കിടക്കുന്നത്​ കാണിച്ചുതരുന്നയാൾക്ക്​ ഒരു കോടിയെന്നാണ്​ വാഗ്​ദാനം.

രജ്​വീർ കില്ല എന്ന പേരിലാണ്​ കത്ത്​ എഴുതിയിരിക്കുന്നത്​. ഫോൺ നമ്പറും കത്തിൽ ഉൾ​പ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ നമ്പർ രാജ്​വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്​. ത​​െൻറ പേരും ഫോൺ നമ്പറും വ്യാജകത്തെഴുതാൻ ഉപയോഗിച്ചെന്ന്​ കാണിച്ച്​ ഇയാളും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്​.

നേരത്തെ മമത ബാനർജിയുടെ ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ച ബി.ജെ.പി യുവമോർച്ച പ്രവർത്തകക്കെതിരെ നടപടിയെട​ുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bengalindia newsThreat letter
News Summary - Threat letter offers Rs 1 crore to ‘see West Bengal CM Mamata Banerjee dead- India news
Next Story