ബർഖ ദത്തിന് ഭീഷണി: നാലു പേർ അറസ്റ്റിൽ
text_fieldsന്യൂഡല്ഹി: കശ്മീരികൾക്കുനേെരയുണ്ടായ സംഘ്പരിവാർ അക്രമത്തെ എതിർത്തതിന് മു തിർന്ന മാധ്യമ പ്രവര്ത്തക ബര്ഖ ദത്തിനെ ഭീഷണിപ്പെടുത്തുകയും അവർക്ക് അശ്ലീല ചിത്ര ങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മൂന്നു ഡല്ഹിക്കാരെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്തത്.
രാജീവ് ശർമ, ഹേംരാജ് കുമാര്, ആദിത്യ കുമാര്, ഷബ്ബിര് ഗുര്ഫാന് പിഞ്ചാരി എന്നിവരാണ് പ്രതികൾ. ഫെബ്രുവരി 21നാണ് ബര്ഖ പരാതി നല്കിയത്. തനിക്ക് ഭീഷണി ഫോൺകാളുകള് വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴി മോശമായ ചിത്രങ്ങളും അധിക്ഷേപങ്ങളും അയക്കുന്നുണ്ടെന്നും ബര്ഖ ദത്ത് പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
