Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് നിയന്ത്രണങ്ങൾ...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഗുജറാത്തിൽ ബി.ജെ.പി നേതാവിന്റെ ഡി​.ജെ പാർട്ടി

text_fields
bookmark_border
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഗുജറാത്തിൽ ബി.ജെ.പി നേതാവിന്റെ ഡി​.ജെ പാർട്ടി
cancel

ഗാന്ധിനഗർ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന ഗുജറാത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ഡി.ജെ പാർട്ടി. തിങ്കളാഴ്ചയാണ് തപി ജില്ലയിലെ ബി.ജെ.പി നേതാവിന്റെ വീട്ടിലെ കല്യാണത്തിന് ഡി.ജെ ഡാൻസ് ​സംഘടിപ്പിച്ചത്. ഇതിൽ ആയിരക്കണക്കിനുപേർ പ​ങ്കെടുത്തതായാണ് വിവരം.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ 150 പേരിൽ കൂടുതൽ വിവാഹത്തിൽ പ​ങ്കെടുക്കരുതെന്ന സർക്കാർ ഉത്തരവ് നിലവിൽ നിൽക്കേയാണിത്. ജില്ലയിലെ ദോൽവൻ ​ബ്ലോക്കിലാണ് പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീട്ടിൽ ഡി.ജെ പാർട്ടി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുജറാത്തിൽ തിങ്കളാഴ്ച 12,753 കോവിഡ് കേസുകളും അഞ്ച് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ഗുജറാത്തിൽ 70,000ത്തിലേറെ കോവിഡ് രോഗികളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Protocol ViolationCovid 19
News Summary - Thousands dance to DJ at wedding hosted by BJP leader in Gujarat
Next Story