പശുക്കളെ കശാപ്പ് ചെയ്തവരെ പിടിക്കാൻ പരിശോധിച്ചത് 1350 കാമറകൾ, ചോദ്യം ചെയ്തത് 110 പേരെ
text_fieldsന്യൂഡൽഹി: വ്യത്യസ്ത സമയത്തും സ്ഥലത്തുമായി പശുക്കളെ കശാപ്പ് ചെയ്തതിന് മൂന്നുപേർ അറസ്റ്റിൽ. ഔട്ടർ ഡൽഹിയിലാണ് സംഭവം. യുവാക്കൾ ഒളിവിൽ കഴിഞ്ഞ ജാമിഅ നഗറിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആസിഫ് (36), സഹോദരൻ മൊഹ്നിഷ് (24), ബന്ധുവായ നയീം(20) എന്നിവരാണ് പിടിയിലായത്. പശുവിനെ കശാപ്പ് ചെയ്ത് കിലോക്ക് നൂറു രൂപക്ക് വിൽപന നടത്തിയ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് സംഘത്തെ നിയമിച്ചായിരുന്നു കേസന്വേഷണം. ഇതിനായി 1350 സി.സി ടി.വി കാമറകൾ പരിശോധിച്ചു. 110 പേരെ ചോദ്യം ചെയ്തതായും പൊലീസ് അവകാശപ്പെട്ടു. ഡൽഹി കാർഷിക മൃഗസംരക്ഷണ നിയമപ്രകാരവും മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

