ഭോപാൽ: ആർ.എസ്.എസിെൻറ ഭാഗമാകാത്തവർ യഥാർഥ ഹിന്ദുവെല്ലന്ന് ഹൈദരാബാദ് േഗാഷാമഹൽ ബി.െജ.പി എം.എൽ.എ ടി. രാജ സിങ്. ആർ.എസ്.എസിെൻറ ശാഖയിൽ ദിനേന പോകാത്തവർ ഹിന്ദു മതത്തിൽപെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. നീമച് ജില്ലയിൽ ഹിന്ദു ഉത്സവസമിതി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് രാജ സിങ്ങിെൻറ വിവാദ പരാമർശങ്ങൾ.
എല്ലാവരും സമീപത്തെ ആർ.എസ്.എസ് ശാഖയിൽ ചേരണമെന്ന് അഭ്യർഥിക്കുകയാണ്. ആർ.എസ്.എസ് ആയിട്ടിെല്ലങ്കിൽ രാജ്യസേവനത്തിന് പ്രാപ്തരാകില്ല. എല്ലാ പൗരന്മാരും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തണം. അല്ലാത്തപക്ഷം അവർക്ക് ഇൗ രാജ്യംവിട്ടുപോകാം. തിന്മകൾക്കെതിരെ പോരാടി ഹിന്ദുമതത്തെ അഭിവൃദ്ധിപ്പെടുത്തണം. മിഷനറിമാർ പണം നൽകി ആളുകളെ ക്രിസ്തുമതത്തിൽ ചേർക്കുകയാണ്. മറ്റു മതത്തിൽപെട്ടവരെ ഇസ്ലാമിൽ ചേർക്കാൻ മുസ്ലിം പുരുഷന്മാർ നടത്തുന്ന ഗൂഢാലോചനയാണ് ‘ലവ് ജിഹാദ്’ -രാജ സിങ് തുടർന്നു.
മുസ്ലിം സംഘടന നേതാക്കളായ അസദുദ്ദീൻ, അക്ബറുദ്ദീൻ ഉവൈസി എന്നിവർ ഹിന്ദുക്കളെയും മുസ്ലിംകളെയും ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുകയാണെന്നും അമേരിക്കയിൽ ഇവർക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി എം.പി സാക്ഷി മഹാരാജും ചടങ്ങിൽ പെങ്കടുത്തു.