തൂത്തുക്കുടി കസ്റ്റഡി മരണം: പ്രതികളായ പൊലീസുകാർക്ക് ജയിലിൽ തടവുകാരുടെ മർദനം
text_fieldsചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് തൂത്തുക്കുടി ജില്ല ജയിലിൽ തടവുകാരുടെ മർദനം. തൂത്തുക്കുടിയിലെ പേരൂറാണി ജയിലിലേക്ക് റിമാൻഡ് ചെയ്ത പ്രതികളെയാണ് തടവുകാർ മർദിച്ചത്. ഇൻസ്പെക്ടർ ശ്രീധർ ഉൾപ്പെടെ അഞ്ചു പ്രതികൾക്കാണ് മർദനമേറ്റത്.
ശനിയാഴ്ച ൈവകീട്ട് തടവുപുള്ളികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. ജയിൽ വാർഡന്മാരെത്തിയാണ് ഇവരെ രക്ഷിച്ചത്. ഞായറാഴ്ച പുലർച്ച അഞ്ചു പ്രതികളെയും പൊലീസ് വാനിൽ മധുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവരെ പ്രത്യേക മുറികളിലാക്കി.
ലോക്ഡൗൺ നിയമം ലംഘിച്ച് കൂടുതൽ സമയം കട തുറന്നുവെന്നാരോപിച്ചാണ് തൂത്തുക്കുടി സാത്താൻകുളം ജയരാജ്, മകൻ ബെന്നിക്സ് എന്നിവരെ പൊലീസ് ക്രൂരമായി മർദിച്ചത്. ജയിൽ മർദനത്തിൽ മധുര ഹൈേകാടതി ബെഞ്ച് സ്വമേധയാ കേസെടുത്തു. കസ്റ്റഡി മരണത്തിനെതിരെ വൻ പ്രതിഷേധമാണുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
