Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി:...

തൂത്തുക്കുടി: മനുഷ്യാവകാശ കമീഷൻ തെളിവെടുത്തു 

text_fields
bookmark_border
തൂത്തുക്കുടി: മനുഷ്യാവകാശ കമീഷൻ തെളിവെടുത്തു 
cancel

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി സ്​​റ്റെ​ർ​ലൈ​റ്റ്​ ചെ​മ്പു സം​സ്​​ക​ര​ണ ശാ​ല​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​മി​ഴ്​​നാ​ട്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ശ​നി​യാ​ഴ്​​ച തെ​ളി​വെ​ടു​ത്തു.

ക​മീ​ഷ​ൻ അം​ഗ​ങ്ങ​ള​ു​മ​ട​ങ്ങി​യ സം​ഘം ക​ല​ക്​​ട​റേ​റ്റും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യും വെ​ടി​വെ​പ്പ്​ ന​ട​ന്ന സ്​​ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലും ഇ​വ​രെ​ത്തി. ​െഗ​സ്​​റ്റ്​​ഹൗ​സി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യും ക​മീ​ഷ​ൻ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച റി​ട്ട. ജ​സ്​​റ്റി​സ്​ അ​രു​ണ ജ​ഗ​ദീ​​ശ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ ന​ട​പ​ടി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. ജൂ​ൺ 22 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ക​മീ​ഷ​ന് വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കാം. അ​തോ​ടൊ​പ്പം ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​​​െൻറ പ്ര​ത്യേ​ക സ​മി​തി​യും തെ​ളി​വെ​ടു​പ്പി​നെ​ത്തും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsThoothukudiPolice Charge
News Summary - thoothukudi police charge case -india news
Next Story