16കാരി ദേവിശ്രീയടക്കം ഈ സ്ത്രീകളുണ്ട്; ഏറ്റുവാങ്ങാനാളില്ലാത്ത കോവിഡ് മൃതദേഹങ്ങൾക്ക് അന്ത്യയാത്രയൊരുക്കാൻ...
text_fields16 വയസ്സേയുള്ളു ദേവിശ്രീക്ക്. തന്‍റെ പ്രായത്തിലുള്ള കുട്ടികൾ കോവിഡ് കാലത്ത് വീട്ടകങ്ങളിൽ പഠനവും വിനോദവുമായി കഴിയുേമ്പാൾ, സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് ദേവിശ്രീ. കോവിഡ് ബാധിച്ച് മരിച്ചതിൽ ഏറ്റുവാങ്ങാൻ ആളില്ലാത്ത മൃതദേഹങ്ങൾ ഏറ്റെടുത്ത് മറവുചെയ്യുന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തകയാണ് ദേവിശ്രീ. തെലങ്കാനയിലെ ഖമ്മാമിൽ പ്രവർത്തിക്കുന്ന അന്നം സേവ ഫൗണ്ടേഷനാണ് ഏറ്റെടുക്കാൻ ആരുമില്ലാത്ത കോവിഡ് മൃതദേഹങ്ങൾക്ക് അർഹതപ്പെട്ട യാത്രാമൊഴി നൽകുന്നത്.
അന്നം സേവ ഫൗണ്ടേഷന്റെ വനിതാ പ്രവർത്തകരാണ് ഈ പുണ്യകർമത്തിൽ അണിനിരക്കുന്നത്. ഏറ്റെടുക്കാൻ ആളില്ലാത്ത കോവിഡ് മൃതദേഹങ്ങൾ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടുകയല്ല ചെയ്യുന്നതെന്ന് ഇവർ ഉറപ്പാക്കുന്നു. റെയിൽവേ ട്രാക്കുകളിൽ നിന്ന് ലഭിക്കുന്ന, ആരും ഏറ്റെടുക്കാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്ന പ്രവൃത്തിയിലാണ് ഇവർ ആദ്യം ഏർപ്പെട്ടിരുന്നത്. ഇപ്പോൾ, മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പൊലീസ് ആണ് ഏറ്റെടുക്കാൻ ആരുമില്ലാത്ത മൃതദേഹങ്ങളെ കുറിച്ച് ഇവരെ അറിയിക്കുന്നത്. അനാഥാലയത്തിൽ വളർന്ന, ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ച ശ്രീനിവാസ് റാവു ആണ് അന്നം സേവ ഫൗണ്ടേഷന്റെ സ്ഥാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

