Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈ സംസ്ഥാനത്ത്​ ഇനി...

ഈ സംസ്ഥാനത്ത്​ ഇനി പാസ്​പോർട്ട്​ കിട്ടണമെങ്കിൽ സമൂഹ മാധ്യമങ്ങളിലെ സ്വഭാവവും നന്നാവണം

text_fields
bookmark_border
ഈ സംസ്ഥാനത്ത്​ ഇനി പാസ്​പോർട്ട്​ കിട്ടണമെങ്കിൽ സമൂഹ മാധ്യമങ്ങളിലെ സ്വഭാവവും നന്നാവണം
cancel

ഡെറാഡൂൺ: പാസ്​പോർട്ടിന്​ അപേക്ഷ നൽകിയാൽ പിന്നെ വലിയ കടമ്പ അതി​െൻറ വെരിഫിക്കേഷൻ നടപടിക്രമങ്ങളാണ്​. ആള്​ 'മാന്യനാണ്​' എന്ന റിപ്പോർട്ട്​ പൊലീസിൽനിന്ന്​ ലഭിച്ചാൽ മാത്രമേ പാസ്​പോർട്ട്​ കൈയിൽ കിട്ടൂ... ചില അവസരങ്ങളിൽ പാസ്​പോർട്ട്​ ഓഫീസിൽ നേരിട്ട്​ കയറിയിറങ്ങുകയും വേണ്ടി വരും.

എന്നാൽ ഇതിനെല്ലാം പുറ​മെ പാസ്​പോർട്ട്​ അപേക്ഷകരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ കൂടി പരിശോധിക്കാൻ തീരുമാനിച്ചാലോ? അത്തരമൊരു തീരുമാനത്തിലേക്ക്​ കടന്നിരിക്കുകയാണ്​ ഉത്തരാഖണ്ഡ്​ പൊലീസ്​. പാസ്​പോർട്ട്​ അനുവദിക്കുന്നതിന്​ സമൂഹ മാധ്യമങ്ങളിലെ സവഭാവം കൂടി പരിശോധിക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്​ ഡി.ജി.പി അശോക്​ കുമാർ പറഞ്ഞു.

ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്​ തീരുമനം കൈക്കൊണ്ടത്​. സമൂഹ മാധ്യമങ്ങളു​ടെ വർധിക്കുന്ന ദുരുപയോഗം തടയുന്നതിനായാണ്​ നടപടിയെന്ന്​ അശോക്​ കുമാർ വ്യക്തമാക്കി.

എന്നാൽ ഇത്​ പുതിയതായി നടപ്പാക്കുന്ന കാര്യമല്ലെന്നും പാസ്​പോർട്ട്​ നിയമത്തിലുള്ള ചട്ടത്തി​െൻറ നിർവഹണം മാ​ത്രമാണെനനും അദ്ദേഹം പറഞ്ഞു.

''ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്​ രോഖ നൽകരുതെന്ന്​ പാസ്​പോർട്ട്​ നിയമത്തിൽ ഒരു ചട്ടമുണ്ട്​. ഈ ചട്ടത്തി​െൻറ നിർവഹണത്തെ കുറിച്ചാണ്​ ഞാൻ സംസംസാരിക്കുന്നത്​. ഒരു പൊലീസ്​ ഓഫീസർ എന്ന നിലയിൽ നമ്മുടെ ഭരണഘടന നിർവചിക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളു​ടെ പരിധിയിൽപെടുന്ന കാര്യങ്ങൾക്കെതിരെ ഞാൻ നിലകൊള്ളും.'' -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportSocial Media Behaviour
News Summary - This State Decides To Check Social Media Behaviour Of Passport Applicants
Next Story