Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cheching temperature
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ പടിക്ക്​...

കോവിഡിനെ പടിക്ക്​ പുറത്തുനിർത്തി ഒഡീഷയിലെ ഇൗ ഗ്രാമം; ഒറ്റ കോവിഡ്​ കേസുപോലും റിപ്പോർട്ട്​ ചെയ്​തിട്ടില്ല

text_fields
bookmark_border

ഭുവനേശ്വർ: 2020 മുതൽ രാജ്യം മുഴുവൻ കോവിഡി​ന്​ മുമ്പിൽ പകച്ചുനിൽക്കു​േമ്പാഴും മാതൃകയാകുകയാണ്​ ഒഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. മഹാമാരി വ്യാപനം ആരംഭിച്ചതു​മുതൽ ഗ്രാമത്തിലെ ഒരാൾക്കുപോലും ഇതു​വരെ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഗഞ്ചം ജില്ലയിലെ ധനപുർ പഞ്ചായത്തിൽ കരൻചാര ഗ്രാമമാണ്​ രാജ്യത്തിന്​ പുതിയ മാതൃക തീർക്കുന്നത്​. 261 ​വീടുകളാണ്​ ഗ്രാമത്തിലുള്ളത്​. ജനസംഖ്യ 1234ഉം.

ഗ്രാമവാസികൾക്ക്​ ആർക്കും തന്നെ ഇതുവരെ കോവിഡ്​ ലക്ഷണങ്ങൾ പോലും സ്​ഥിരീകരിച്ചിട്ടില്ല. ജനുവരിയിൽ സംസ്​ഥാന ഭരണകൂടം 32 ഗ്രാമങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കരൻചാര ഗ്രാമത്തിൽ ഒരാൾക്കുപോലും ഇതുവരെ ​കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

കോവിഡ്​ വ്യാപനം ആരംഭിച്ചതുമുതൽ ആശ പ്രവർത്തകരും അംഗൻവാടി ജീവനക്കാരും വീടുകൾ കയറി ബോധവൽക്കരണം നടത്തുകയും ഹൈ റിസ്​ക്​ വിഭാഗത്തിൽപ്പെട്ടവരെ നിരന്തരം നി​രീക്ഷിക്കുകയും ചെയ്​തുപോരുന്നുണ്ട്​. ഗ്രാമത്തി​െൻറ ഒാരോ വീട്ടിലുമെത്തി ഇവർ നിർദേശങ്ങൾ നൽകും.

ഗഞ്ചം കലക്​ടർ അടുത്തിടെ ഗ്രാമം സന്ദർശിക്കുകയും ഗ്രാമവാസികളോട്​ സംസാരിക്കുകയും ചെയ്​തിരുന്നു. 'ഗ്രാമവാസികൾ എല്ലാവരും തന്നെ കോവിഡിനെക്കുറിച്ചും അതിൽ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ചും അറിവുള്ളവരാണ്​. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിന്​ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും' -കലക്​ടർ പറഞ്ഞു.

ഗ്രാമവാസികൾ മുഴുവൻ സമയവും വീട്ടിനുള്ളിൽ ചെലവഴിക്കാനാണ്​ ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ പുറത്തിറങ്ങാറില്ലെന്നും കലക്​ടർ പറഞ്ഞു.

മഹാമാരി ആരംഭിച്ചതുമുതൽ ഗ്രാമത്തിലുള്ളവർക്ക്​ നിരന്തരം ബോധവൽക്കരണം നൽകിയിരുന്നു. ഗ്രാമത്തിലെ യുവാക്കൾ ജോലി ആവശ്യത്തിനായി മുംബൈയിലേക്കും മറ്റും പോയിരുന്നു. എന്നാൽ അവർ തിരിച്ചുവരു​േമ്പാൾ 14 ദിവസം നിർബന്ധിത സർക്കാർ ക്വാറൻറീൻ സൗകര്യം ഒരുക്കും. രോഗമില്ലെന്ന്​ ഉറപ്പുവരുത്തിയതിന്​ ശേഷം മാത്രമേ ഗ്രാമത്തിലേക്ക്​ പ്രവേശനം അനുവദിക്കൂ -കരൻചാര ഗ്രാമ തലവനായ ത്രിനാഥ്​ ബെഹേര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Odisha villageKaranjara
News Summary - This Odisha village hasn't reported a single Covid case since pandemic began in 2020
Next Story