Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈ അപരന്​ തിരക്കോട്​...

ഈ അപരന്​ തിരക്കോട്​ തിരക്കാണ്; മോദിയായി സിനിമയിൽ അഭിനയിക്കണം, ബി.ജെ.പി റാലികളിൽ പ​ങ്കെടുക്കണം

text_fields
bookmark_border
ഈ അപരന്​ തിരക്കോട്​ തിരക്കാണ്; മോദിയായി സിനിമയിൽ അഭിനയിക്കണം, ബി.ജെ.പി റാലികളിൽ പ​ങ്കെടുക്കണം
cancel


അഹ്​മദാബാദ്​: ഇന്ത്യൻ പ്രധാനമ​ന്ത്രി തെരുവിലിറങ്ങി തെക്കുവടക്ക്​ നടന്നുതുടങ്ങിയാൽ എന്താകും പുകില്​? ഗുജറാത്തിലെ ഗാന്ധിധാമി​ല​ിപ്പോൾ അങ്ങനെയൊരു പ്രതിസന്ധിയുണ്ട്​. ആളു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്ന്​ ആദ്യമായി കാണുന്നവർ പറയില്ല. അതേ മുഖഛായ, അതേ ശരീരഭാഷ. ആളു പക്ഷേ ലാൽജി ദെവാരിയയാണ്​. വ്യവസായി. പഴയ കോൺഗ്രസുകാരൻ.

മോദി ഗുജറാത്ത്​ മുഖ്യമന്ത്രിയും പിന്നീട്​ ഇന്ത്യൻ പ്രധാനമന്ത്രിയുമായതോടെയാണ്​ ദെവാരിയക്ക്​ പുതിയ ​നിയോഗം വരുന്നത്​.

ഒരിക്കൽ തെരുവിലൂടെ നടക്കു​​േമ്പാൾ പ്രായമേറെ ചെന്ന സ്​ത്രീ കാൽക്കൽ വീണ്​ അനുഗ്രഹം ചൊരിയുന്നത്​ കണ്ടതോടെയാണ്​ താൻ ശരിക്കും മോദിയെ പോലെയുണ്ടെന്ന്​ തെവാരിയക്ക്​ തോന്നിതുടങ്ങിയത്​. ''ശരിക്കും അമ്പരന്നു പോയി. സ്​ത്രീ ഒരു ക്രിസ്​ത്യാനിയായിരുന്നു. മോദി പ്രധാനമന്ത്രിയാകണമെന്ന്​ എല്ലാ ദിവസവും ​ദേവാലയത്തിൽ ചെന്ന്​ പ്രാർഥിക്കാറുണ്ടായിരുന്നുവെന്ന്​ അവർ പറഞ്ഞു. എന്നെ 'മോദിജി' എന്നു തന്നെ വിളിച്ചുകൊണ്ടിരുന്നു. അവർക്ക്​ തെറ്റുപറ്റിയെന്ന്​ പറയാൻ പക്ഷേ, മനസ്സുവന്നില്ല''- ​ദെവാരിയ 'ദ ​പ്രിന്‍റി'നോട്​ പറയുന്നു.


ലാൽജി ​ദെവാരിയ ഫോ​ട്ടോ കടപ്പാദ്​ 'ദി പ്രിൻറ്​'

തൊട്ടുമുമ്പാണ്​, മോദിയുടെ പേരിൽ ഇറങ്ങുന്ന 'നമോ സോമേ ഗാമോ' എന്ന ഗുജറാത്തി ചിത്രത്തിൽ മോദിയായി അഭിനയം പൂർത്തിയാക്കിയിരുന്നത്​. അഭിനയ തികവിനെക്കാൾ മോദിയുമായി രൂപ സാദൃശ്യമാണ്​ ​ദെവാരിയക്ക്​ നറുക്കു വീഴാൻ കാരണം. അന്നു പക്ഷേ, ​ദെവാരിയ മോദിയുടെ പാർട്ടിയായിരുന്നില്ല. കോൺഗ്രസുകാരനായിരുന്നു. പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തകൻ. സംഘടനാ പ്രവർത്തനമില്ലാത്ത സമയത്ത്​ പാൽ ബിസിനസിൽ സജീവം.

''45 വർഷമായി കോൺഗ്രസിലുണ്ട്​. അവസാനം അതു വിടേണ്ടിവന്നു. പാർട്ടിയുടെ അനുമതിയോടെയാണ്​ സിനിമയിൽ അഭിനയിച്ചത്​. രൂപ സാൃദശ്യം മോദിക്ക്​ ജനം നൽകുന്ന സ്​നേഹത്തിന്‍റെ ആഴം മനസ്സിലാക്കിതന്നു​. ഒരിക്കൽ ആശുപത്രിയിൽ ചെന്നപ്പോൾ മരണശയ്യയിലുള്ള വൃദ്ധന്​ അവസാന സ്വപ്​നം​ മോദിയെ കാണണമെന്നായിരുന്നു. മറ്റൊരിക്കൽ തെരുവിലൂടെ നടക്കു​േമ്പാൾ ബുർഖ അണിഞ്ഞ സ്​ത്രീ അടുത്തുവന്ന്​ സെൽഫി എടുക്കാൻ അനുമതി തേടി. മോദി അവർക്ക്​ ഹീറോ ആണത്രെ''- കഥകൾ പലതുണ്ട്​ ​ദെവാരിയക്ക്​ പറയാൻ.

കാര്യങ്ങൾ ഇങ്ങനെ പോയെ​ങ്കിലും 2014നു ശേഷം മോദിക്ക്​ പ്രീതി കൂടിയതോടെ കളി കാര്യമായെന്ന്​ അദ്ദേഹം പറയുന്നു. 2017ൽ രാഹുൽ ഗാന്ധിയുടെ ഒരു റാലിയിൽ ​ദെവാരിയ എത്തിയിരുന്നു. രാഹുലിനൊപ്പം നടന്നുനീങ്ങുന്ന 'മോദി'യെ കണ്ട്​ പത്രങ്ങൾ വാർത്ത നൽകി. ഇതോടെ പ്രതിസന്ധിയിലായ കോൺഗ്രസ്​ നേതൃത്വം ദെവാരിയയെ വിളിച്ച്​ ഒന്നുകിൽ രൂപം മാറണം, അല്ലെങ്കിൽ പാർട്ടി മാറണം എന്ന്​ ശാസിച്ചു. എളുപ്പവഴിയെന്ന നിലക്ക്​ പാർട്ടി തന്നെ മാറി.


ലാൽജി ദെവാരിയ ട്രെയിനിൽ ​ഫോ​ട്ടോ കടപ്പാട്​ 'ദിപ്രിന്‍റ്​'

​ദെവാരിയക്കു മാത്രമല്ല, ഭാര്യ ഭാരതിക്കും കിട്ടിയിട്ടുണ്ട്​ പേരുമാറ്റം. പലരും അവരെ ​യശോദബെൻ എന്ന്​​ വിളിക്കും, കളിയായിട്ടാണേലും. ഭാരതിക്കുപക്ഷേ, ദെവാരിയുടെ മോദി രൂപം തമാ​ശയായേ തോന്നിയിട്ടുള്ളൂ.

2018ലാണ്​ ദെവാരിയ പാർട്ടി മാറുന്നത്​. അതോടെ, പുതിയ നിയോഗവും വന്നു. ഇന്നിപ്പോൾ തിരക്കോടു തിരക്കാണ്​. ബി.ജെ.പി റാലികളിൽ മോദിയെ അനുകരിക്കണം. ഇതുവരെയായി 700 തവണയെങ്കിലും മോദിയായി റാലികളി​ൽ അണിനിരന്നതായി ദെവാരിയ പറയുന്നു. ഒന്നിലുമില്ല അദ്ദേഹത്തിന്​ ഖേദം. കോൺഗ്രസും ബി.ജെ.പിയും തമ്മിലെ ആശയ വ്യത്യാസത്തിലും പ്രശ്​നം തോന്നിയിട്ടില്ല. എന്നല്ല, ബി.ജെ.പിയിലെത്തിയതോടെ ജനം ആദരത്തോടെ കണ്ടു തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ്​ ദെവാരിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujarathModi dopplegangerLalji Devariaമോദി അപരൻ
News Summary - This Modi doppelgänger imitates the PM, attends BJP rallies, & even acted in a Gujarati movie
Next Story