'ഇത് മോദി-ഷാ കൂട്ടുകെട്ടിന്‍റെ വിജയം; 50 രൂപക്ക് അരലിറ്റർ പെട്രോൾ കിട്ടുന്നുണ്ട്'
text_fieldsകോഴിക്കോട്: പെട്രോൾ-ഡീസൽ വില അനുദിനം കുതിച്ചുകയറുമ്പോൾ കേന്ദ്ര സർക്കാറിനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെയും പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. '50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് കെ. സുരേന്ദ്രൻ അന്നേ നമ്മളോട് പറഞ്ഞിട്ടുണ്ട്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റർ 50 രൂപക്കുറപ്പായിട്ടുണ്ട്. ഇത് മോദി-ഷാ കൂട്ടുകെട്ടിന്‍റെ വിജയം' -ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ എഴുതി.
ഇത് മോദി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ വിജയം. കെ. സുരേന്ദ്രന്‍റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര_ലിറ്റർ_50 രൂപക്കുറപ്പായിട്ടുണ്ട്. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇന്ധന വില തുടർച്ചയായ ഏഴാംദിവസമാണ് വർധിച്ചത്. പലയിടത്തും പെട്രോൾ വില 100 രൂപയിലെത്തി. അതിനിടെ, ഇരുട്ടടിയെന്നോണം പാചകവാതകത്തിന് 50 രൂപയും വർധിപ്പിച്ചിട്ടുണ്ട്.

