Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇംഗ്ലീഷിൽ ബോർഡ് വെക്കാൻ ഇത് ഇംഗ്ലണ്ടല്ല'; കന്നഡ ഭാഷയിൽ ബോർഡ് വെച്ചാലെന്താണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

text_fields
bookmark_border
prahlad joshiy
cancel

ബംഗളൂരു: ബംഗളൂരുവിൽ ഇംഗ്ലീഷിൽ ബോർഡുകൾ വെച്ച കടകൾക്ക് നേരെ കന്നഡ രക്ഷാ വേദികെ പ്രവർത്തകർ നടത്തിയ അക്രമം വിവാദമായ പശ്ചാത്തലത്തിൽ കന്നഡക്കായി വാദിക്കുന്നവരെ പിന്തുണച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ബോർഡുകൾ എല്ലാവർക്കും വായിക്കാൻ സാധിക്കുന്നതായിരിക്കണമെന്നും ഇംഗ്ലീഷ് എല്ലാവർക്കും വായിക്കാൻ പറ്റുന്ന ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു.

'ബോർഡുകൾ എല്ലാവർക്കും വായിക്കാൻ കഴിയുന്നതായിരിക്കണം. ഇംഗ്ലീഷ് എല്ലാവർക്കും വായിക്കാനാവില്ല. ഇംഗ്ലീഷിന് പുറമേ മറ്റ് ഭാഷയിൽ കൂടി, കന്നഡയിലോ ഹിന്ദിയിലോ, എഴുതുന്നതിൽ എന്താണ് തെറ്റ്. ഇത് ഇംഗ്ലണ്ട് അല്ലല്ലോ. അക്രമമുണ്ടായിട്ടുണ്ടെങ്കിൽ അതിനെ അംഗീകരിക്കുന്നില്ല. എന്നാൽ, അവരുടെ വികാരവും ആവശ്യവും കടയുടമകൾ മനസ്സിലാക്കണം' -പ്രഹ്ലാദ് ജോഷി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ വ്യാപാര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും കന്നഡ ഭാഷയിൽ ബോർഡുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കന്നഡ ഭാഷാ സംരക്ഷണ സംഘടനയായ കന്നഡ രക്ഷണ വേദികെ അക്രമം നടത്തിയത്. മാർച്ചും ധർണയുമായി തുടങ്ങിയ പ്രതിഷേധം അതിരുവിട്ടതോടെ ബെംഗളൂരുവിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. നിരവധി കടകളുടെ ഇംഗ്ലീഷ് ബോർഡുകൾ പ്രതിഷേധക്കാർ തകർത്തു.

കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ 60 ശതമാനം ഭാഗത്ത് കന്നഡ ഉപയോഗിക്കണമെന്ന് ബംഗളൂരു കോർപറേഷൻ ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി 28നുള്ളിൽ ഇത് നടപ്പാക്കണമെന്നും ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും കോർപറേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്തരവിന് പിന്നാലെ കന്നഡ രക്ഷണ വേദികെ പ്രവർത്തകർ ഇംഗ്ലീഷ് ബോർഡുകൾ വെച്ച കടകൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This is not England Pralhad Joshi
Next Story