ഇതൊരു നാൾകൊണ്ടുതീരുന്ന പോരാട്ടമല്ല -രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധവും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും തന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്.
വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ മനുഷ്യാവകാശ കമീഷൻ വാർഷികാഘോഷ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ കഴിഞ്ഞ ദിവസം വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും നഗര അതിർത്തികളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തിയും പൊലീസ് കോട്ടതീർത്തത് വിവാദമായിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

