Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല'; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

text_fields
bookmark_border
നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ
cancel

2020ൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പുഷ്പം പ്രിയയെന്ന മുൻ ജെ.ഡി.യു എം.എൽ.എയുടെ മകൾ വാർത്തകളിൽ ഇടംപിടിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ മത്സരത്തിലുടെയായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിൽ നിതീഷിന്റെ തന്ത്രങ്ങളെ അവർക്ക് തോൽപ്പിക്കാനായില്ലെങ്കിലും വോട്ടെണ്ണലിന് പിന്നാലെ പുഷ്പം ഒരു ശപഥമെടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷിനെ മാറ്റാതെ ഇനി മാസ്കഴിക്കില്ലെന്നായിരുന്നു അവരുടെ ശപഥം. ബിഹാറിൽ വീണ്ടും യുടേണടിച്ച് നിതീഷ് കുമാർ എൻ.ഡി.എയിൽ എത്തിയതിന് പിന്നാലെ പുഷ്പ​ത്തിന്റേയും പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്.

ഇത് നിതീഷ് കുമാറിന്റെ മുഖ്യമന്ത്രിയായുള്ള അവസാനത്തെ ഇന്നിങ്സാണ്. അദ്ദേഹത്തിന്റെ ​പെരുമാറ്റവും പ്രസ്താവനകളും കൊണ്ട് ബിഹാർ ജനത നിതീഷ് കുമാറിന് ഒരവസരം കൂടി നൽകില്ല. സ്ഥാനമൊഴിയുമ്പോൾ സംസ്ഥാനത്തിന്റെ നേട്ടത്തിനായി അദ്ദേഹം എന്തെങ്കിലുമൊന്ന് ചെയ്യുമെന്ന് പ്രതീക്ഷിക്കുകയാണെന്നും പുഷ്പം പ്രിയ പറഞ്ഞു.

പുഷ്പം പ്രിയയുടെ പിതാവും മുൻ ജെ.ഡി.യു എം.എൽ.സിയുമായിരുന വിനോദ് ചൗധരി 2023 ജൂലൈയിലാണ് അ​ന്തരിച്ചത്. നിതീഷ് കുമാറിന്റെ നല്ല ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു വിനോദ് ചൗധരി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'This Is Nitish Kumar's Last Inning': Pushpam Priya Choudhary Who Vows Not To Remove Face Mask Until She Defeats Bihar CM
Next Story