Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഇത് അവസാന തെരഞ്ഞെടുപ്പ്'; വിരമിക്കൽ പ്രഖ്യാപിച്ച് നിതീഷ് കുമാർ
text_fieldsbookmark_border
പട്ന: തെൻറ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പായിരിക്കും 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. ജെഡിയു സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
'പ്രചാരണത്തിെൻറ അവസാന ദിവസമാണിന്ന്.മറ്റന്നാള്‍ തെരഞ്ഞെടുപ്പാണ്. ഇത് എെൻറ അവസാനത്തെ തെരഞ്ഞെടുപ്പാണ്. നല്ലതെല്ലാം നല്ലതായേ അവസാനിക്കൂ' – നിതീഷ് കുമാര്‍ പറഞ്ഞു.
2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിെൻറ അവസാന പ്രചാരണ ദിനത്തിലാണ് നിതീഷ് കുമാറിെൻറ പ്രഖ്യാപനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനായിരിക്കും വോട്ടെണ്ണല്‍.
Next Story

