Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
camera_alt

ദൗത്​കാലാനിൽ കൃഷിഭൂമി പരിചരിക്കുന്ന സ്​ത്രീകൾ       Photo Courtesy: Samyak Pandey/ThePrint

Homechevron_rightNewschevron_rightIndiachevron_rightകർഷകരുടെ...

കർഷകരുടെ സമരാഗ്​നി​ക്കൊപ്പമുണ്ട്​ നാട്​...കൃഷിയും ഫാമും പരിചരിച്ച്​ അയൽക്കാരുടെ അണയാത്ത പിന്തുണ

text_fields
bookmark_border

പാട്യാല: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ചബ്ബേവാൾ ഗ്രാമത്തിൽ അർധരാത്രി അടുത്ത വീട്ടിലെ വയോധിക​യെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയാണ്​ പർമീന്ദർ സിങ്​. ഒരുവശം തളർന്നുപോയ അവർക്ക്​ അടിയന്തര ​ൈവദ്യസഹായം വേണം. അവരുടെ ബന്ധുവൊന്നുമല്ലെങ്കില​ും ഇപ്പോൾ മകന്‍റെ സ്​ഥാനത്തുതന്നെയാണ്​ പർമീന്ദർ. കാരണം, ആ വയോധികയുടെ മകൻ ശിവ്​രഞ്​ജൻ സിങ്​ കർഷകർക്കെതിരായ നരേന്ദ്ര മോദി സർക്കാറിന്‍റെ കരിനിയമങ്ങൾക്കെതിരെ അങ്ങ്​ സിംഗുവിലെ അതിർത്തിയിൽ സമരഭൂമിയിലാണ്​.

അവരുടെ ചികിത്സ ഉറപ്പുവരുത്തിയ ശേഷം പർമീന്ദറിന്​ അയൽപക്കത്തെ മറ്റൊരു വീട്ടിൽ വിവാഹ ആവശ്യങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി സഹായിക്കണം. ആ കുടുംബത്തിലെ ചില അംഗങ്ങൾ സമരഭൂമിയിലായതിനാൽ പർമീന്ദറിനും ഒപ്പമുള്ള കൂട്ട​ുകാർക്കും​ അതും ഒഴിച്ചുകൂടാനാവാത്തതാണ്​.

ചബ്ബേവാൾ ഗ്രാമത്തിലെ എല്ലാവർക്കും വേണ്ട സഹായങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ചിരിക്കുകയാണ്​ പർമീന്ദറും ഒപ്പമുള്ള കുറച്ച്​ ചെറുപ്പക്കാരും. സമരത്തിനുപോയ കർഷകരുടെ ഫാമുകൾ നോക്കി നടത്തുക, കന്നുകാലികൾക്ക്​ ഭക്ഷണം നൽകുക, വീട്ടുകാർക്ക്​ ആവശ്യമായ അടിയന്തര സഹായങ്ങൾ എത്തിക്കുക തുടങ്ങിയവയെല്ലാം ഏറെ ആവേശത്തോടെ അവർ ഏറ്റെടുത്തിരിക്കുകയാണ്​. 'എരുമകൾക്ക്​ ഭക്ഷണം നൽകൽ മാത്രമല്ല ഇവിടെ ഞങ്ങളുടെ ഉത്തരവാദിത്വം. വയലിൽ വളമിടാനും ജലസേചനം നടത്താനും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്​. വീടുകളിലേക്കാവശ്യമായ പലവ്യഞ്​ജന വസ്​തുക്കൾ, സ്​റ്റേഷനറികൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതും ഞങ്ങൾ തന്നെയാണ്​. അവർക്ക്​ എന്താവശ്യമുണ്ടെങ്കിലു​ം ഞങ്ങൾ ഒപ്പമുണ്ട്​. കർഷകരുടെ വീടുകളിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹ ചടങ്ങുകൾക്ക്​ വരെ എല്ലാ സഹായവുമായി ഞങ്ങളുണ്ടാകും' -പർമീന്ദർ പറയുന്നു.


ശിവരഞ്​ജൻ സിങ്​ (ഇടത്ത്​) സമരഭൂമിയിൽ. Photo Courtesy: Samyak Pandey/ThePrint

ശിവരഞ്​ജൻ​ രണ്ടുമൂന്നാഴ്ച കൂടി സിംഗു അതിർത്തിയിൽ പ്രക്ഷോഭത്തിനൊപ്പമുണ്ടാകും. പാടത്ത്​ വിത്തിറക്കിയ ശേഷമാണ്​ സമരഭൂമിയിലേക്ക്​ തിരിച്ചത്​. വിളസംരക്ഷണമടക്കമുള്ള കാര്യങ്ങളെല്ലാം ഇപ്പോൾ നാട്ടിലുള്ള മറ്റുള്ളവർ നോക്കും. ഗ്രാമത്തിൽനിന്ന്​ പുതിയൊരു സംഘം കർഷകർ ചൊവ്വാഴ്ച സിംഗുവിലെത്തിയിട്ടുണ്ട്​. സമരഭൂമിയിലുള്ള കർഷകരുടെ പാടങ്ങളിൽ ഗോതമ്പ്​ വിതച്ചതും കോളിഫ്ലവർ, പയർ ചെടികൾ പരിചരിച്ചതുമൊക്കെ അവരായിരുന്നു.

'എന്‍റെ പാടത്ത്​ ഗോതമ്പ്​ വിതക്കുന്നത്​ പൂർത്തിയായി. അതും ഫാമിലെ മറ്റു ജോലികളുമെല്ലാം ചെയ്​തത്​ ഗ്രാമത്തിലെ ആളുകളാണ്​. അതുകൊണ്ട്​ ഒരു മാസത്തോളം എനിക്കിവിടെ തങ്ങാം. അതിനുശേഷവും സമരം തുടരുന്ന സാഹചര്യമാണെങ്കിൽ ഞങ്ങൾ ഊഴമിട്ട്​ നാട്ടിൽപോയി തിരിച്ചുവരും. കരിനിയമങ്ങൾ തിരുത്തുന്നതുവരെ നിങ്ങൾ സമരത്തിൽ ഉറച്ചുനിന്നോളൂ​ എന്നാണ്​ കുടുംബം പറയുന്നത്​. അവർക്ക്​ അവിടെ പ്രശ്​നങ്ങളൊന്നുമില്ല. നാട്​ മുഴുവൻ ഈ സമരത്തിൽ ഒറ്റക്കെട്ടാണ്​. ഇനിയുമൊരുപാട്​ പഞ്ചാബികൾ സമരത്തിനൊപ്പം ​േചരാനായി ഒരുങ്ങിനിൽപുണ്ട്​' -ശിവരഞ്​ജൻ പറഞ്ഞു.

വീറോടെ വനിതകളുമുണ്ട്​ കൂടെ

ബാലാചാക്കിൽനിന്നുള്ള രൂപീന്ദർ കൗർ ഡിസംബർ ഒന്നിന്​ സിംഗു അതിർത്തിയിൽ സമരത്തിനെത്തിയതാണ്​. റാലികൾ സംഘടിപ്പിക്കുകയും സമൂഹ അടക്കളകൾ ഒരുക്കുകയുമാണ്​ അവരുടെ ചുമതല. 'രണ്ടാഴ്ച കൂടി ഞാൻ ഇവിടെയുണ്ടാകും. അതുകഴിഞ്ഞാൽ എനിക്ക്​ പകരം ഭർത്താവ്​ സമരത്തിനൊപ്പം ചേരും. കർഷകനിയമത്തിൽ കണ്ണിൽപൊടിയിടുന്ന മാറ്റങ്ങൾ വരുത്തി സമരത്തെ നിർവീര്യമാക്കാമെന്ന്​ ആരും കരുതേണ്ട. ഈ നിയമങ്ങൾ പിൻവലിക്കുന്നതല്ലാത്തതൊന്നും ഞങ്ങൾക്ക്​ സ്വീകാര്യമല്ല.' -രൂപീന്ദർ വീറോടെ പറയുന്നു.

സമരത്തിൽ പ​ങ്കെടുക്കാനെത്തിയ വനിതകളുടെ വീടുകളിൽ എല്ലാ കാര്യങ്ങളും നോക്കുന്നത്​ കുടുംബത്തിലെ പുരുഷന്മാരും അയൽവാസികളുമാണ്​. 'എന്‍റെ മക്കളെ ഇപ്പോൾ നോക്കുന്നത്​ അയൽവാസികളാണ്​. ഭർത്താവ്​ ഗോതമ്പിന്​ വളം നൽകുന്നതിൽ വ്യാപൃതനാകു​േമ്പാൾ മക്കളുടെ പഠനകാര്യമടക്കം അയൽക്കാർ ശ്രദ്ധിക്കുന്നു. അവിടത്തെ കാര്യങ്ങളോർത്ത്​ ആശങ്കപ്പെടേണ്ടതി​ല്ലെന്നാണ്​ അവരെപ്പോഴും പറയുന്നത്​ '-രൂപീന്ദർ കൂട്ടിച്ചേർത്തു.


കന്നുകാലികൾക്ക്​ തീറ്റയുമായി പോകുന്ന മഞ്​ജീത്​ കൗർ. Photo Courtesy: Samyak Pandey/ThePrint

ദൗൻകാലാനിലെ തണുപ്പുള്ള രാത്രിയിൽ ടോർച്ചുമായി പാടത്ത്​ പണിയിലാണ്​ ദാൽജിത്​ കൗറിനെപ്പോലുള്ള സ്​ത്രീകൾ. സമരത്തിന്​ പോയ പുരുഷന്മാരുടെ കൂടി ഉത്തരവാദിത്തം ഏറ്റെട​ുത്ത്​ പുലർച്ചെമുതൽ രാത്രിവരെ ജോലിയിൽ വ്യാപൃതരാവുകയാണ്​ സ്​ത്രീകൾ. 11 കന്നുകാലികളുള്ള മഞ്​ജീത്​ കൗർ കുടുംബത്തിലെ മൂന്നുപേരുടെ സഹായത്താൽ അവയെ പരിചരിക്കുകയാണ്​. കൃഷിയാണ്​ കുടുംബത്തിന്​ എല്ലാമെന്നതിനാൽ ഈ നിയമം മാറ്റിയെഴുതിക്കാനുള്ള ശ്രമങ്ങൾക്ക്​ എല്ലാവിധ പിന്തുണയും നൽകുമെന്ന്​ മഞ്​ജീത്​ പറയുന്നു.

'വിള നശിച്ചാലും വീര്യം കുറയില്ല'

സിംഗുവിലെ സമരമുഖത്തുനിന്ന്​ ഒരിഞ്ചുപോലും പിന്മാറാൻ അമരീന്ദർ സിങ്​ തയാറല്ല. പാട്യാല ഫത്തേപൂർ ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ കുടുംബവും അയൽവാസി ജസ്​വീർ സിങ്ങ​ും ​േഗാതമ്പുകൃഷിയുടെ പരിചരണം വേണ്ടവിധം നടത്തുന്നുണ്ട്​. സമരഭൂമിയിലുണ്ടായിരുന്ന ജസ്​വീർ തിങ്കളാഴ്ചയാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. ആറേക്കറിലെ പയർ കൃഷിക്ക്​ ചെറിയതോതിൽ നാശം സംഭവിച്ചത്​ ജസ്​വീറിനെ ഒട്ടും അലട്ടുന്നില്ല. 'കണ്ണീർ വാതക പ്രയോഗമടക്കം നടത്തി സർക്കാർ ഞങ്ങളെ ക്രിമിനലുകളെ പോലെയാണ്​ കാണുന്നത്​. വിളകൾ മുഴുവൻ നശിച്ചാലും ഈ ഭൂമി സംരക്ഷിക്കാനും ഭാവി തലമുറകൾക്ക്​ വേണ്ടിയും ഈ കരിനിയമങ്ങൾ പിൻവലിപ്പിക്കാൻ ഏതറ്റം വരെയും ഞങ്ങൾ പോകും' -ജസ്​വീർ പറഞ്ഞു.

സമരഭൂമിയിലെത്തിയത്​ മൂന്നരലക്ഷത്തിലേറെപ്പേർ

നവംബർ 25ന്​ തുടങ്ങിയ സമരത്തിൽ പ​ങ്കെടുക്കാൻ മുന്നുലക്ഷത്തോളം കർഷകർ അതിർത്തികളിലെത്തിയിട്ടുണ്ടെന്നാണ്​ കണക്ക്​. അതിനുശേഷം 60000ത്തിലേറെ പേർ സമരത്തിൽ ചേർന്നു. രാജ്യത്ത്​ ഗോതമ്പിന്‍റെയും നെല്ലിന്‍റെയും പ്രധാന ഉൽപാദകരായ പഞ്ചാബിൽ കൃഷിഭൂമി സ്വന്തമായുള്ള 11 ലക്ഷത്തോളം കർഷകരുണ്ടെന്നാണ്​ പഞ്ചാണ്​ അഗ്രിക്കൾച്ചറൽ യൂനിവേഴ​്​സിറ്റിയുടെ കണക്ക്​. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരിൽ 85 ശതമാനം പുരുഷന്മാരും ബാക്കി സ്​ത്രീകളുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PatialaDelhi ChaloSinghu
Next Story