Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ദൈവം നൽകിയ ശിക്ഷയാണ്'- സഞ്ജയ് റാവുത്തിന്‍റെ അറസ്റ്റിൽ ബി.ജെ.പി നേതാവ്

text_fields
bookmark_border
ഇത് ദൈവം നൽകിയ ശിക്ഷയാണ്- സഞ്ജയ് റാവുത്തിന്‍റെ അറസ്റ്റിൽ ബി.ജെ.പി നേതാവ്
cancel
camera_alt

സഞ്ജയ് റാവുത്ത്

മുംബൈ: പത്ര ചൗൾ ഭൂമി കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് രാം കദം. ഇ.ഡി അറസ്റ്റ് റാവുത്തിന് ദൈവം നൽകിയ ശിക്ഷയാണെന്ന് രാം കദം ട്വീറ്റ് ചെയ്തു.

മറ്റുള്ളവരുടെ വീട് നിന്ന് കത്തുന്നത് കാണാൻ ആഗ്രഹിച്ചവർക്ക് ഇപ്പോൾ സ്വന്തം വീട് കത്തുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥയാണ്. ഇത് അദ്ദേഹത്തിന് ദൈവം നൽകിയ ശിക്ഷയാണ്- രാം കദം പറഞ്ഞു. തീ കൊണ്ടുള്ള കളി വളരെ അപകടമാണ്. പുതിയ ഇന്ത്യയുടെ പുതിയ നിയമമാണിതെന്നും അത് ജനാധിപത്യത്തിന്‍റെ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ശിവസേനയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തനിക്കെതിരെ കള്ള കേസ് കെട്ടിച്ചമച്ചതാമെന്ന് സഞ്ജയ് റാവുത്ത് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Divine Punishment": BJP Leader On Sanjay Raut's Arrest
Next Story