എസ്.ഐ.ആർ അമിത്ഷായുടെ തന്ത്രം; തടയാൻ ശ്രമിച്ചിരുന്നെങ്കിൽ, കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമായിരുന്നു -മമത ബാനർജി
text_fieldsബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ബോംഗാവ്: ‘ബംഗാളിലെ ജനങ്ങൾ ഷായുടെ തന്ത്രത്തിൽ വീഴാൻ തക്ക മണ്ടന്മാരല്ല. എസ്.ഐ.ആറിനെ ഭയപ്പെടേണ്ട, നിങ്ങളുടെ രേഖകൾ സമർപ്പിച്ചാൽ മാത്രം മതി’ മുർഷിദാബാദിൽ നടന്ന എസ്.ഐ.ആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുയായിരുന്നു മമത ബാനർജി.
ബംഗാളിലെ എസ്.ഐ.ആർ ആഭ്യന്തരമന്ത്രി അമിത് ഷായുടെ തന്ത്രമാണ്. നമ്മുടെ സർക്കാർ അത് തടയാൻ ശ്രമിച്ചിരുന്നെങ്കിൽ, കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമായിരുന്നുവെന്നും മമത പറഞ്ഞു.ഞാൻ ഇതുവരെ എന്റെ ഫോറം പൂരിപ്പിച്ചിട്ടില്ല. ആദ്യം, നിങ്ങളുടെ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്തട്ടെ തുടർന്ന് ഞാൻ അത് പൂരിപ്പിക്കും. എല്ലാ ബൂത്തുകളിലും ‘ഹെൽപ് ഡെസ്ക് ഉണ്ട് അവിടെയെത്തി നിങ്ങൾ സഹായം തേടുക.
എസ്.ഐ.ആർ ജോലിയിലേർപ്പെട്ട 40 പേർ മരിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും ചികിത്സയിലുള്ളവർക്ക് ഒരുലക്ഷം രൂപയും ധനസഹായം നൽകുന്നുണ്ടെന്ന് പറഞ്ഞു.സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനം തടയുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് എസ്.ഐ.ആർ പ്രഖ്യാപിച്ചതെന്നും അതും ബംഗാൾ, തമിഴ്‌നാട്, കേരളം, അസം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ വെറും മൂന്ന് മാസം മുമ്പാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒക്ടോബർ 28 മുതൽ വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. ഫെബ്രുവരി 7 ന് ഇത് അവസാനിക്കും. 103 ദിവസത്തെ പ്രക്രിയയിലൂടെ വോട്ടർ പട്ടിക പുതുക്കും. പുതിയ വോട്ടർമാരുടെ പേരുകൾ ചേർക്കുകയും വോട്ടർ പട്ടികയിൽ കാണുന്ന പിശകുകൾ തിരുത്തുകയും ചെയ്യും. ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. അസമിൽ പ്രത്യേക പരിഷ്കരണം നടക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ ഇനി നിഷ്പക്ഷമല്ല. അത് ഒരു ‘ബി.ജെ.പി കമീഷനായി മാറിയിരിക്കുന്നു. ബംഗാളിൽ തന്നെ വെല്ലുവിളിച്ചാൽ രാജ്യത്തുടനീളമുള്ള ബി.ജെ.പിയുടെ അടിത്തറ ഇളക്കുമെന്ന് അവർ പറഞ്ഞു.ബോംഗാവിൽ നടന്ന എസ്.ഐ.ആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. പൗരത്വ (ഭേദഗതി) നിയമം (സിഎഎ) പ്രകാരം സംസ്ഥാനത്തെ മതുവ ആധിപത്യമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ സ്വയം വിദേശികളായി പ്രഖ്യാപിച്ചാൽ, അവരെ വോട്ടർ പട്ടികയിൽനിന്ന് ഉടൻ നീക്കം ചെയ്യുമെന്ന് മമത അവകാശപ്പെട്ടു. ബിഹാറിലേതുപോലെ, ബംഗാളിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. വോട്ടുകൾ ഭിന്നിച്ചാൽ നഷ്ടം നിങ്ങൾക്കായിരിക്കും, സൂക്ഷിക്കുക. വോട്ടർ ലിസ്റ്റിൽനിന്ന് ആരുടെയെങ്കിലും പേര് നീക്കം ചെയ്താലും, ഞങ്ങൾ അത് നിയമപരമായി പുനഃസ്ഥാപിക്കുമെന്നും മമത ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

