Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണഘടനയിൽ നിന്നും...

ഭരണഘടനയിൽ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള സുവർണാവസരം ഇതാണ് - ഹിമന്ത ബിശ്വ ശർമ്മ

text_fields
bookmark_border
ഭരണഘടനയിൽ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള സുവർണാവസരം ഇതാണ് - ഹിമന്ത ബിശ്വ ശർമ്മ
cancel
camera_alt

ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യേണ്ട സുവർണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ 42-ാം ഭേദഗതിയിലൂടെയാണ് ഈ രണ്ട് പദങ്ങൾ ഭരണഘടനയിൽ ഉൾപെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'അടിയന്തരാവസ്ഥയുടെ അമ്പത് വർഷങ്ങൾ ഈ വർഷത്തോടെ പൂർത്തിയായി. ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ ഭരണഘടനകളിൽ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയിൽ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആർ.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുൾപ്പെടെ ഭരണഘടനയിലെ ഈ വാക്കുകൾ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഇതാണ് അതിനുപറ്റിയ സുവർണാവസരം' ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

'ദി എമർജൻസി ഡയറീസ് - ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുവെയാണ് ബിശ്വ ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനക്കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionsecularismRemoveHimanta Biswa SarmaPreamble of indian ConstitutionSocialism
News Summary - This is a golden opportunity to remove socialism and secularism from the Constitution - Himanta Biswa Sarma
Next Story