Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഴ്ചയിൽ നാല്​ ദിവസം മാത്രം ജോലി; പുത്തൻ പരീക്ഷണവുമായി കമ്പനി

text_fields
bookmark_border
ആഴ്ചയിൽ നാല്​ ദിവസം മാത്രം ജോലി; പുത്തൻ പരീക്ഷണവുമായി കമ്പനി
cancel

ബംഗളൂരു: ജീവനക്കാരുടെ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറച്ച്​ കമ്പനി. ടാസ്​ എന്ന സൈബർ സെക്യൂരിറ്റി കമ്പനിയാണ്​ ജീവനക്കാരുടെ ഒരാഴ്ചയിലെ തൊഴിൽദിനങ്ങളുടെ എണ്ണം നാലാക്കി നിജപ്പെടുത്തിയത്​. തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനാണ്​ തീരുമാനമെന്നാണ്​ കമ്പനി വിശദീകരണം.

തൊഴിലാളികൾക്ക്​ കൂടുതൽ സ​ന്തോഷകരമായ തൊഴിൽസാഹചര്യമൊരുക്കുക എന്നത്​ ലക്ഷ്യമിട്ടാണ്​ മാറ്റമെന്ന്​ കമ്പനി പ്രതികരിച്ചു. കമ്പനി നടത്തിയ ആഭ്യന്തര സർവേയിൽ 80 ശതമാനം ജീവനക്കാരും തീരുമാനത്തെ അനുകൂലിച്ചു. തൊഴിൽ ദിനങ്ങൾ കുറക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ സമയം ജോലിയെടുക്കാൻ അവരെല്ലാം തയാറായിയെന്നും കമ്പനി വ്യക്​തമാക്കി.

യുവാക്കാളായ ജീവനക്കാരുള്ള പുതിയൊരു കമ്പനിയാണ്​ ഞങ്ങളുടേത്​. ജീവനക്കാരുടെ വർക്ക്​ ലൈഫ്​ ബാലൻസ്​ ഉറപ്പാക്കാൻ ഞങ്ങൾക്ക്​ എന്ത്​ പരീക്ഷണവും നടത്താം. ഇത്​ മറ്റ്​ പല കമ്പനികൾക്കും മാതൃകയാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും കമ്പനി സി.ഇ.ഒ ത്രിഷാന്ത്​ അറോറ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - This Indian IT Company Shifts to 4-Day Work Week
Next Story