തിരുപ്പൂരിൽ മോദിക്കെതിെര പ്രതിഷേധം; സംഘർഷം
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോയുട െ നേതൃത്വത്തിൽ നടന്ന കരിെങ്കാടി പ്രകടനത്തിനിടെ സംഘ്പരിവാർ പ്രവർത്തകർ നുഴഞ്ഞ ുകയറി മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി. ഇരു വിഭാഗം പ്രവർത്തകരും ഏറ്റു മുട്ടി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മോദിയുടെ തമിഴ്നാട് സന്ദർശനത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ തിരുപ്പൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കരിെങ്കാടി പ്രകടനം നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, ഹിന്ദുമുന്നണി ഉൾപ്പെടെ വിവിധ സംഘ്പരിവാർ പ്രവർത്തകർ മോദിക്ക് അഭിവാദ്യമർപ്പിച്ച് ഇതേസ്ഥലത്ത് തടിച്ചുകൂടി. അതോടെ, എം.ഡി.എം.കെ പ്രതിഷേധ പരിപാടി തിരുപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. 11.30ഒാടെ വൈക്കോയുടെ നേതൃത്വത്തിൽ നടന്ന ധർണക്കിടെ യുവതി ഉൾപ്പെടെ രണ്ട് സംഘ്പരിവാർ പ്രവർത്തകർ നുഴഞ്ഞുകയറി മുദ്രാവാക്യം വിളിച്ചു. തുടർന്ന് കല്ലേറും ഉണ്ടായി. പ്രകോപിതരായ എം.ഡി.എം.കെ പ്രവർത്തകർ സംഘ്പരിവാർ പ്രവർത്തകെര നേരിട്ടു.
തുടർന്ന് പൊലീസ് ലാത്തിവീശി ഇരുകൂട്ടരെയും വിരട്ടിയോടിച്ചു. പിന്നീട് പൊലീസ് നിരോധനം മറികടന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച വൈക്കോ ഉൾപ്പെടെ 200ഒാളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഗജ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്താത്തതിൽ പ്രതിഷേധിച്ചാണ് എം.ഡി.എം.കെ കരിെങ്കാടി പ്രകടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
