Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്‌നാട്ടിലെ ഹിന്ദു...

തമിഴ്‌നാട്ടിലെ ഹിന്ദു ഉണർന്നാൽ തി​രു​പ്പ​റ​കു​ൺ​റം പ്രശ്നം തീരും, ഹിന്ദുക്കൾക്ക് അനുകൂലമായി തീർപ്പാക്കണം -മോഹൻ ഭാഗവത്

text_fields
bookmark_border
Mohan Bhagwat
cancel
camera_alt

മോഹൻ ഭഗവത്

തിരുച്ചി: തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ ശക്തിയിലൂ​ടെ തി​രു​പ്പ​റ​കു​ൺ​റം പ്രശ്നം പരിഹരിക്കാൻ കഴിയു​മെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കപ്പെടണമെന്നും തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നടന്ന ‘100 വർഷത്തെ സംഘയാത്ര - പുതിയ ചക്രവാളങ്ങൾ’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

‘തി​രു​പ്പ​റ​കു​ൺ​റം പ്രശ്നം ഏറ്റെടുക്കണമെങ്കിൽ ഞങ്ങൾ ഇടപെടും. പക്ഷേ ഇപ്പോൾ അതാവശ്യമില്ലെന്ന് കരുതുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. അതവി​ടെ പരിഹരിക്കട്ടെ. തമിഴ്‌നാട്ടിലെ ഹിന്ദു ഉണർന്നാൽ തന്നെ ആഗ്രഹിച്ച ഫലം കിട്ടുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇടപെടണമെങ്കിൽ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ ഞങ്ങളെ അറിയിക്കും, അപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാം. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ശക്തിയിലൂ​ടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഞങ്ങൾ അത് രൂക്ഷമാക്കേണ്ടതില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കണം. അത് ഉറപ്പാണ്. അതിന് ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യും’ -ഭാഗവത് പറഞ്ഞു.

ദേശീയ തലത്തിൽ സംഘടന ഈ വിഷയം ഏറ്റെടുക്കുമോ എന്ന ബി.ജെ.പി നേതാവ് എച്ച് രാജയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർ‌എസ്‌എസ് മേധാവി. ഫെബ്രുവരിയിൽ തി​രു​പ്പ​റ​കു​ൺ​റം വിഷയത്തെ ദക്ഷിണേന്ത്യയിലെ അയോധ്യ എന്നാണ് രാജ വിശേഷിപ്പിച്ചത്.

എന്താണ് തി​രു​പ്പ​റ​കു​ൺ​റം വിവാദം?

തി​രു​പ്പ​റ​കു​ൺ​റം കുന്നിൻ മുകളിലെ ഹ​​സ്ര​ത്ത്​ സി​ക​ന്ദ​ർ ബാ​ദു​ഷ ദ​ർ​ഗ​ക്ക് സ​മീ​പ​ത്തു​ള്ള സർവേക്കുറ്റിയിൽ ദീപംതെളിക്കാൻ അനുവദിച്ച് കൊണ്ട് മദ്രാസ് ഹൈകോടതി ജഡ്ജി ജി ആർ സ്വാമിനാഥൻ ഉത്തരവിട്ടതാണ് ഇപ്പോൾ പ്രശ്നം ആളിക്കത്തിച്ചത്. ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ഇന്ത്യാ ബ്ലോക്ക് എംപിമാർ ആവശ്യപ്പെട്ടിരുന്നു.

ഹൈ​ന്ദ​വ ദേ​വ​നാ​യ ​മു​രു​ക​ന്റെ ആ​റ് വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന തി​രു​പ്പ​റ​കു​ൺ​റം ഉ​ച്ചൈ​പിള്ളൈയാ​ർ ക്ഷേ​ത്ര​ത്തിൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങ് മു​രു​ക ഭ​ക്ത​ർ നൂ​റ്റാ​ണ്ടു​ക​ളാ​യി അ​ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തി​വ​രു​ന്ന​താ​ണ്. എ​ന്നാ​ൽ, 1994ൽ ക്ഷേ​ത്ര​ത്തിൽനിന്ന് മാറി തി​രു​പ്പ​റ​കു​ൺ​റം മ​ല​മേ​ട്ടി​ലു​ള്ള ഹ​​സ്ര​ത്ത്​ സി​ക​ന്ദ​ർ ബാ​ദു​ഷ ദ​ർ​ഗ​ക്ക് സ​മീ​പ​ത്തു​ള്ള തൂ​ണി​ൽ ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന ശാ​ഠ്യ​വു​മാ​യി ​സം​ഘ് പ​രി​വാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്തു. ച​രി​ത്ര​പ​ര​മാ​യോ ആ​ചാ​രപ​ര​മാ​യോ ഒ​രു പി​ൻ​ബ​ല​വു​മി​ല്ലാ​ത്ത ആ​വ​ശ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ക​ല്യാ​ണ സു​ന്ദ​രം, ഭ​വാ​നി സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ര​ട​ങ്ങി​യ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് 2017 ഡി​സം​ബ​റി​ൽ വ്യ​ക്ത​മാ​ക്കി​യ​തു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി, സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും ത​ക​ർ​ക്കാ​ൻ വ​ഴി​വെ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ത​ള്ളുകയും ചെയ്തു. ശേ​ഷം ന​ട​ന്ന ഹി​ന്ദു​ത്വ വ​ർ​ഗീ​യ​നീ​ക്ക​ങ്ങ​ളെ എം.​കെ. സ്റ്റാ​ലി​ൻ ന​യി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ ഡി.​എം.​കെ മു​ന്ന​ണി സ​ർ​ക്കാ​ർ ധീ​ര​മാ​യി ചെ​റു​ക്കു​ക​യും ചെ​യ്തു.

എന്നാൽ, ഈ ​വ​ർ​ഷം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​യി​ൽ ക​ക്ഷി​ക​ളു​ടെ വാ​ദം​പോ​ലും കേ​ൾ​ക്കാ​ൻ നി​ൽ​ക്കാ​തെ, 2017ലെ ​ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി, ഹൈ​കോ​ട​തി ജ​ഡ്ജി ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ ദ​ർ​ഗ​ക്ക് സ​മീ​പ​ത്തെ തൂ​ണി​ൽ ദീ​പം തെ​ളി​ക്കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. ഈ ​വി​ധി നാ​ടിന്റെ ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന ദു​ർ​വി​ധി​യാ​കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BhagwatTamil NaduRSSThiruparankundram
News Summary - ‘Thiruparankundram Issue Can Be Resolved On Hindus’ Strength’: RSS Chief On Madurai Deepam Row
Next Story