ബംഗളൂരു: വർഷങ്ങളായുള്ള കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി ബംഗളൂരു നഗരത്തിനും ആശ്വാസം പകർന്നിരിക്കുകയാണ്. വിധിയിലുടെ 14.75 ഘന അടി ജലമാണ് കർണാടകത്തിന് ലഭിക്കുക. അധിക ജലം ലഭിക്കുന്നതിലുടെ ബംഗളൂരു നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കർണാടക സർക്കാറിെൻറ പ്രതീക്ഷ.
ബി.ബി.സിയുടെ പഠനങ്ങളനുസരിച്ച് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന 11 നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബംഗളൂരു. സുപ്രീംകോടതി വിധിയിലുടെ ലഭിക്കുന്ന അധികജലം നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ സഹായിക്കും.
നഗരത്തിലെ ജനങ്ങളുടെ എണ്ണത്തിൽ അനുദിനം വർധനയുണ്ടാവുകയാണ്. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളിൽ വികസനം ഉണ്ടാവുന്നില്ല. ഇതിൽ എടുത്ത് പറയേണ്ടത് കുടിവെളളത്തിെൻറ ലഭ്യതക്കുറവാണ്. ഇൗ പ്രശ്നത്തിനാണ് ചെറിയ രീതിയിെലങ്കിലും പരിഹാരമാണ് വിധി.