Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കോവിഡിൻെറ...

ഡൽഹിയിൽ കോവിഡിൻെറ മൂന്നാം തരംഗമെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
ഡൽഹിയിൽ കോവിഡിൻെറ മൂന്നാം തരംഗമെന്ന്​ കെജ്​രിവാൾ
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിൻെറ മൂന്നാം വ്യാപനമുണ്ടായെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​​ കെജ്​രിവാൾ. രാജ്യതലസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതിനിടെയാണ്​ കെജ്​രിവാളിൻെറ പ്രതികരണം.

ഡൽഹിയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുകയാണ്​. ഇത്​ മൂന്നാം വ്യാപനമാണെന്നാണ്​ ഞങ്ങൾ കരുതുന്നത്​. സ്ഥിതി സസൂക്ഷ്​മം നിരീക്ഷിക്കുകയാണ്​. ആശങ്കപ്പെടേണ്ട കാര്യമില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്​ കെജ്​രിവാൾ പറഞ്ഞു.

ഡൽഹിയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 6,000 കടന്നിരുന്നു. ചൊവ്വാഴ്​ചയാണ്​ രോഗികളുടെ എണ്ണം വീണ്ടും 6,000 കടന്നത്​. കഴിഞ്ഞ അഞ്ച്​ ദിവസവും 5,000ലധികം കോവിഡ്​ കേസുകൾ ഡൽഹിയിൽ റി​പ്പോർട്ട്​ ചെയ്​തിരുന്നു.

കോവിഡ്​ രോഗികൾക്ക്​ ആവശ്യമായ കിടക്കകൾ ഡൽഹിയിലുണ്ട്​. ഐ.സി.യു ബെഡുകളുടേയും വെൻറിലേറ്ററുകളുടേയും ക്ഷാമമാണ്​ അനുഭവപ്പെടുന്നത്​. സ്വകാര്യആശുപത്രികളുമായി ബന്ധപ്പെട്ട്​ ഇത്​ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന്​ കെജ്​രിവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalCoronavirusCovid 19
News Summary - Third wave of Covid-19 has started in Delhi but don't panic, says Arvind Kejriwal
Next Story