മൂന്നാംമുന്നണി വൈകരുത് –ഗൗഡ
text_fieldsന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പെങ്കടുത്തവർ സർവകക്ഷി െഎക്യത്തെയാണ് കാണിച്ചതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൗ പാർട്ടികളെല്ലാം ഒന്നിച്ചുനിൽക്കണമെന്നില്ലെന്ന് മുൻ പ്രധാനമന്ത്രിയും ജനതാദൾ-എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ അഭിപ്രായപ്പെട്ടു. ആറ് പ്രധാന പാർട്ടികളാണ് ചടങ്ങിനെത്തിയത്.
മൂന്നാംമുന്നണിയുടെ രൂപവത്കരണത്തിന് ഇനിയേറെ വൈകരുതെന്ന് ഒാർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. 2019ലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ഇൗ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നാൽ അദ്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം അഭിപ്രായെപ്പട്ടു.
നരേന്ദ്ര മോദിയുടെ ചില നീക്കങ്ങൾ നൽകുന്ന സൂചന അതാണ്. സംസ്ഥാനങ്ങളിൽ പ്രവർത്തകരെ സജ്ജമാക്കുന്ന തിരക്കിലാണ് ബി.ജെ.പി. പലയിടത്തും തെരഞ്ഞെടുപ്പ് കമ്മിറ്റികളായി. കർണാടകയിൽ കോൺഗ്രസുമായി ചില്ലറ പൊരുത്തക്കേടുകളുണ്ടെന്ന് തുറന്നുപറഞ്ഞ അദ്ദേഹം അതെല്ലാം എത്രയുംപെെട്ടന്ന് പരിഹരിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
