Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മൂന്നാം തരംഗം:...

കോവിഡ്​ മൂന്നാം തരംഗം: തീവ്രത കുറയുമെന്ന്​ ധനകാര്യ മന്ത്രാലയം

text_fields
bookmark_border
കോവിഡ്​ മൂന്നാം തരംഗം: തീവ്രത കുറയുമെന്ന്​ ധനകാര്യ മന്ത്രാലയം
cancel

ന്യൂഡൽഹി: കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറവായിരിക്കുമെന്ന്​ കേന്ദ്ര ധനകാര്യ മന്ത്രാലയം. ആറ്​ വയസിന്​ മുകളിലുള്ള 68 ശതമാനം ആളുകൾക്ക്​ കോവിഡ്​ ആന്‍റിബോഡിയെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഇതുമൂലം രണ്ടാം തരംഗത്തിന്‍റെ അത്ര തീവ്രതയിൽ മൂന്നാം തരംഗം പടരില്ലെന്ന്​ വിദഗ്​ധർ വ്യക്​തമാക്കുന്നു.

മൂന്നാം തരംഗമുണ്ടായാൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം കുറവായിരിക്കും. വാക്​സിനേഷൻ കൂടി കാര്യക്ഷമമാകുന്നതോടെ കൂടുതൽ മികച്ച രീതിയിൽ കോവിഡ്​ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും ധനകാര്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

ജൂലൈ അവസാനത്തോടെ രാജ്യത്തെ കോവിഡ്​ രോഗികളിലുണ്ടായ നേരിയ വർധന ആശങ്കകൾക്ക്​ കാരണമായിരുന്നു. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 2.42 ശതമാനമായി ഉയർന്നതും കടുത്ത ആശങ്കക്ക്​ കാരണമായിരുന്നു. ഇതിനിടെയാണ്​ മൂന്നാം തരംഗമുണ്ടായാലും തീവ്രത കുറവായിരിക്കുമെന്ന റിപ്പോർട്ട്​ ധനകാര്യമന്ത്രാലയം പുറത്ത്​ വിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19third wave
News Summary - Third Covid-19 wave unlikely to be as devastating as second: FinMin
Next Story