Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ജോഡോ യാത്രകളിൽ...

ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യങ്ങൾ വിവരണാതീതം -രാഹുൽ

text_fields
bookmark_border
rahul gandhi
cancel

മുംബൈ: ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യ​ങ്ങ​ൾ വി​വ​രി​ക്കാ​ൻ വാ​ക്കു​ക​ൾ പ​ര്യാ​പ്​​ത​മ​ല്ലെന്ന് രാഹുൽ ഗാന്ധി. ഇന്നലെ മുംബൈ ശിവജി പാര്‍ക്കിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വി​ദ്വേ​ഷം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് യാത്രകൾ നടത്തിയത്. രാജ്യത്തെ ആശയവിനിമയ സംവിധാനം പാടെ സർക്കാർ നിയന്ത്രണത്തിലാണ്​. തൊഴിലില്ലായ്മ, വിദ്വേഷം, കാർഷിക പ്രശ്​നങ്ങൾ എന്നിവയൊന്നും ജനങ്ങളിലെത്തുന്നില്ല. അതിനാലാണ് ആ​ദ്യം ക​ന്യാ​കു​മാ​രി​മു​ത​ൽ 4000 കി​ലോ​മീ​റ്റ​റും പി​ന്നീ​ട്​ മ​ണി​പ്പൂ​ർ​മു​ത​ൽ ധാ​രാ​വി​വ​രെ 6000 കി​ലോ​മീ​റ്റ​റും യാ​ത്ര ചെയ്യാൻ നിർബന്ധിതനായത്. മ​ണി​പ്പൂ​രി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്റെ സ്ഥി​തി​യാ​ണ്​ ഉ​ണ്ടാ​ക്കി​വെ​ച്ച​ത്. ശി​വ​സേ​ന​യെ​യും എ​ൻ.​സി.​പി​യെ​യും പി​ള​ർ​ത്തി പോ​യ​വ​ർ ഭ​യം​കൊ​ണ്ടാ​ണ്​ അ​ത്​ ചെ​യ്ത​ത്. ഈ​യി​ടെ കോ​ൺ​ഗ്ര​സ്​ വി​ട്ട മ​ഹാ​രാ​ഷ്ട്ര​യി​ലെ നേ​താ​വ്​ ജ​യി​ലി​ൽ കി​ട​ക്കാ​നാ​കി​ല്ലെ​ന്ന്​ അ​മ്മ​യോ​ട്​ ക​ര​ഞ്ഞു പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ്​ ബോ​ണ്ട്​ അ​ധോ​ലോ​ക​ക്കാ​ർ​ക്കി​ട​യി​ലെ ഹ​ഫ്​​ത പി​രി​വി​ന്റെ ദേ​ശീ​യ​മു​ഖ​മാ​ണ്. ഒ​രു വ്യ​ക്തി​ക്കോ പാ​ർ​ട്ടി​ക്കോ എ​തി​ര​ല്ല ഇ​ൻ​ഡ്യ കൂ​ട്ടാ​യ്മ. ഈ ​രാ​ജ്യ​ത്തി​ന്റെ ശ​ബ്​​ദ​മാ​ണ്​ സ​ഖ്യ​നേ​താ​ക്ക​ളി​ലൂ​ടെ കേ​ൾ​ക്കു​ന്ന​ത്​ -രാ​ഹു​ൽ പ​റ​ഞ്ഞു.

മോദിയുടെ ഗാരന്റി സമ്പന്നർക്കുവേണ്ടിയാണെന്നും തങ്ങളുടെ ഗാരന്റി സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും വ്യക്തിപരമായ ആക്രമണമല്ല ഇൻഡ്യ സഖ്യം നടത്തുന്നതെന്നും വിദ്വേഷത്തി​ന്റെ പ്രത്യയശാസ്ത്രത്തോടാണ് പോരാടുന്നതെന്നും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തി​​ന്റെ വൈവിധ്യവും സാഹോദര്യവും സംരക്ഷിക്കുകയെന്നതാണ് ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണകളുടെ ഉൽപാദകനും ​മൊത്ത വ്യാപാരിയും വിതരണക്കാരനുമാണ് മോദി. എന്നാൽ, തങ്ങളെപ്പോലുള്ള സത്യസന്ധരായ ആളുകൾ ഇതിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

400 സീറ്റുകൾ നേടുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും ഭരണഘടന തിരുത്തുകയാണ് അവർ അതിലൂടെ ലക്ഷ്യമിടുന്നതെന്നും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി പറഞ്ഞു. രാഹുൽ ഗാന്ധി എന്ന പേരിലെ ഗാന്ധിയെ ബി.​ജെ.പി നേതാക്കൾക്ക് ഭയമാണെന്നും അവർ പറഞ്ഞു. മതഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിത രാജ്യമായി ഇന്ത്യയെ നിലർനിർത്തണമെന്ന് ജമ്മു- കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജനങ്ങൾ ഐക്യപ്പെടുമ്പോൾ ഏകാധിപത്യം തകരു​മെന്ന് ശിവസേനാ (യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiBharat Jodo Nyay Yatra
News Summary - Things seen in Bharat Jodo Yatras are indescribable -Rahul
Next Story